കേരളം

kerala

ETV Bharat / state

പാലരുവി എക്‌സ്പ്രസ് ഏറ്റുമാനൂരിൽ നിര്‍ത്തിയില്ല; ദുരിതത്തിലായി യാത്രക്കാര്‍ - ഏറ്റുമാനൂരില്‍ നിര്‍ത്താതെ പാലരുവി എക്സ്പ്രസ്

നിര്‍ത്തുമെന്ന് അറിയിപ്പുണ്ടായിട്ടും ട്രെയിന്‍ നിര്‍ത്താതെ പോകുകയായിരുന്നു.

palaruvi express train didn't stop at Ettumanur  travelers complaints railway for Ettumanur stop for palaruvi express not having  ഏറ്റുമാനൂരില്‍ നിര്‍ത്താതെ പാലരുവി എക്സ്പ്രസ്  ഏറ്റുമാനൂരിലെ ട്രേയിന്‍ യാത്രക്കാര്‍ക്ക് ക്ലേശം
പാലരുവി എക്‌സ്പ്രസ് ഏറ്റുമാനൂരിൽ നിര്‍ത്തിയില്ല;ദുരിതത്തിലായി യാത്രക്കാര്‍

By

Published : Jan 24, 2022, 7:11 PM IST

കോട്ടയം: പാലരുവി എക്‌സ്പ്രസ് ഏറ്റുമാനൂരിൽ നിർത്താത്തതിനാല്‍ ദുരിതത്തിലായത് നൂറുകണക്കിന് യാത്രക്കാർ. അതിരമ്പുഴതിരുനാളിനോട് അനുബന്ധിച്ച് പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ ജനുവരി 24, 25 തിയതികളിൽ സ്റ്റോപ്പ്‌ അനുവദിച്ചിരുന്നു. ഇത് മാധ്യമങ്ങളിലൂടെ യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നു.

റെയിൽവേ ഓപ്പറേഷൻ വിഭാഗത്തിലെ പിഴവ് മൂലമാണ് ട്രെയിൻ നിർത്താതെ കടന്നു പോയത്. സ്റ്റോപ്പ് മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ പാലരുവിയ്ക്ക് എറണാകുളം ഭാഗത്തേയ്ക്ക് യാത്രചെയ്യാൻ നിരവധി യാത്രക്കാരാണ് ഇന്ന് രാവിലെ ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ചേർന്നത്.

പാലരുവി എക്‌സ്പ്രസ് ഏറ്റുമാനൂരിൽ നിര്‍ത്തിയില്ല;ദുരിതത്തിലായി യാത്രക്കാര്‍

അതിരമ്പുഴതിരുനാൾ ഒരുക്കങ്ങളോട് അനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ പ്രധാന തിരുനാൾ ദിവസമായ ജനുവരി 24, 25 തിയതികളിൽ പാലരുവിയ്ക്ക് സ്റ്റോപ്പ്‌ ഉണ്ടെന്ന വിവരം വികാരി ഫാ. ഡോ ജോസഫ് മുണ്ടകത്തിലും വിശ്വാസികളെ അറിയിച്ചിരുന്നു. അതനുസരിച്ചു തെക്കൻ കേരളത്തിൽ നിന്ന് തിരുനാൾ കൂടാൻ അതിരമ്പുഴയിലെ ബന്ധുവീടുകളിലേക്ക് യാത്ര ചെയ്തവർക്ക് കടുത്ത ദുരിതമാണ് റെയിൽവേ സമ്മാനിച്ചത്.

തോമസ് ചാഴികാടൻ എം.പി ഇടപെട്ടാണ് ഏറ്റുമാനൂരിൽ തിരുനാൾ ദിവസങ്ങളിൽ പാലരുവി അടക്കം മൂന്ന് ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ്‌ നേടിയെടുത്തത്.

വ്യക്തമായ നിർദ്ദേശം നൽകിയിട്ടും റെയിൽവേ ഓപ്പറേഷൻ വിഭാഗത്തിന്‍റെ അനാസ്ഥയാണ് തങ്ങള്‍ക്ക് നേരിട്ട ദുരിതത്തിന് പിന്നിലെന്ന് യാത്രക്കാര്‍ പ്രതികരിച്ചു.

ALSO READ:കൊവിഡ് ചികിത്സ: സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് ആരോഗ്യ മന്ത്രി

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details