കേരളം

kerala

ETV Bharat / state

പാലാ സിന്തറ്റിക് സ്റ്റേഡിയം; ഗാലറിയും ലൈറ്റിംഗ് ക്രമീകരണവും വൈകുന്നതായി ആരോപണം - latest news updates

ളാലം തോടിന്റെ തീരത്ത് കെഎം മാണി ധനകാര്യ മന്ത്രിയായിരുന്ന കാലത്താണ്  ആധുനിക സ്‌റ്റേഡിയം നിര്‍മിച്ചത്.

പാലാ സിന്തറ്റിക് സ്റ്റേഡിയം; ഗാലറിയും ലൈറ്റിംഗ് ക്രമീകരണവും വൈകുന്നതായി ആരോപണം
പാലാ സിന്തറ്റിക് സ്റ്റേഡിയം; ഗാലറിയും ലൈറ്റിംഗ് ക്രമീകരണവും വൈകുന്നതായി ആരോപണം

By

Published : Dec 11, 2019, 3:46 AM IST

കോട്ടയം: 22 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ ഗാലറി നിർമ്മാണവും ലൈറ്റിംഗ് ക്രമീകരണവും വൈകുന്നതായി ആരോപണം. കെഎം മാണി എംഎല്‍എ ആസ്തിവികസന ഫണ്ടില്‍ നിന്നും ഇതിനായി നാലരക്കോടിയോളം രൂപ അനുവദിച്ചിരുന്നു. ഗാലറിക്കും വെളിച്ചക്രമീകരണത്തിനുമൊപ്പം ടോയ്‌ലെറ്റ് കോംപ്ലക്‌സ് കൂടി നിര്‍മിക്കാനാണ് ഈ തുക അനുവദിച്ചിരുന്നത്. 4.45 കോടിയില്‍ ഗാലറി നിര്‍മാണത്തിനായി രണ്ട് കോടിയും ലൈറ്റിംഗിനു വേണ്ടി 2.2 കോടിയും ടോയ്‌ലെറ്റ് നിര്‍മാണത്തിന് 25 ലക്ഷവുമാണ് വകയിരുത്തിയത്.

പാലാ സിന്തറ്റിക് സ്റ്റേഡിയം; ഗാലറിയും ലൈറ്റിംഗ് ക്രമീകരണവും വൈകുന്നതായി ആരോപണം

ളാലം തോടിന്റെ തീരത്ത് കെഎം മാണി ധനകാര്യ മന്ത്രിയായിരുന്ന കാലത്താണ് ആധുനിക സ്‌റ്റേഡിയം നിര്‍മിച്ചത്. സിന്തറ്റിക് സ്‌റ്റേഡിയത്തോടൊപ്പം സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, സ്വമ്മിംഗ് പൂള്‍, ഫുട്‌ബോള്‍കോര്‍ട്ട് എന്നിവയും ഉള്‍പ്പെടുത്തി. സംസ്ഥാന കായികമേളക്കും യൂണിവേഴ്‌സിറ്റി-സ്‌കൂള്‍ മേളകള്‍ക്കും ഇതിനോടകം സ്‌റ്റേഡിയം ഉപയോഗപ്പെടുത്തിവരുന്നു. എന്നാൽ മേള കാണാൻ എത്തിയവർക്ക് ഇരിപ്പിടം ഇല്ലാത്തത് പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു.

ഫണ്ട് അനുവദിച്ച ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മാണം തുടങ്ങാൻ സര്‍ക്കാര്‍ അനുമതി നല്‍കി തുടര്‍ നടപടികള്‍ക്കായി ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ ഒരുതരത്തിലുമുള്ള നിര്‍മാണം ആരംഭിച്ചിട്ടില്ല. ജില്ലയിലെ കലക്ടര്‍മാര്‍ അടിക്കടി മാറുന്നത് പദ്ധതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു.

ABOUT THE AUTHOR

...view details