കേരളം

kerala

ETV Bharat / state

പാലാ ഉപതെരഞ്ഞെടുപ്പ്‌ ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല - പാലാ ഉപതെരഞ്ഞെടുപ്പ്‌

ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതിയോഗത്തിനു ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഇരു വിഭാഗങ്ങളുമായും പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തി.

രമേശ് ചെന്നിത്തല

By

Published : Aug 26, 2019, 7:05 PM IST

Updated : Aug 26, 2019, 8:03 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ജോസ് കെ മാണി - ജോസഫ് വിഭാഗങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കാൻ യുഡിഎഫ് നേതൃത്വം നടത്തിയ ശ്രമം പരാജയം. ഇരുപക്ഷവുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. രണ്ടു നേതാക്കളും പരസ്പരം സംസാരിച്ച് എത്രയും വേഗം തീരുമാനത്തിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം നിർദേശിച്ചു. പ്രശ്‌നം സാങ്കേതികമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിനു ശേഷം പ്രതികരിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പ്‌ ഒറ്റക്കെട്ടായി നേരിടുമെന്ന് രമേശ് ചെന്നിത്തല

പാലായില്‍ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണിയുടെ നീക്കം. ഈ നീക്കം മുന്നിൽ കണ്ടാണ് മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ജോസ് കെ മാണി വിഭാഗക്കാരനുമായ ഇ ജെ അഗസ്‌തിയ്ക്കു പി ജെ ജോസഫ് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പാലാ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരള കോൺഗ്രസിലെ പ്രശ്‌നങ്ങള്‍ നീട്ടിക്കൊണ്ടു പോകാനാകാത്ത സ്ഥിതിയായി.

ഒരു തര്‍ക്കവുമുണ്ടാകില്ലെന്നും പാലായില്‍ യോജിച്ച സ്ഥാനാർഥി ഉണ്ടാകുമെന്നും യോഗത്തിനു ശേഷം ജോസ് കെ മാണി പറഞ്ഞു. സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ മൂന്നിന് ജില്ലാതലത്തിൽ രാപകല്‍ സത്യാഗ്രഹം നടത്താന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു.

Last Updated : Aug 26, 2019, 8:03 PM IST

ABOUT THE AUTHOR

...view details