കോട്ടയം: പാലാ നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് യോഗം ഇന്ന് ചേരും. ചെയര്‍പേഴ്‌സണായിരുന്ന ബിജി ജോജോ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ പതിനൊന്നിനാണ് തെരഞ്ഞെടുപ്പ്.
പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന് - ബിജി ജോജോ
ചെയര്‍പേഴ്‌സണായിരുന്ന ബിജി ജോജോ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്
പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നാളെ
കേരള കോണ്‍ഗ്രസിലെ ധാരണപ്രകാരമാണ് ബിജി ജോജോ രാജിവെച്ചത്. ഒരു വര്‍ഷമായിരുന്നു ബിജി ജോജോയുടെ കാലാവധി. യുഡിഎഫിലെ മേരി ഡൊമിനിക്കാണ് അടുത്ത ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി. സെന്‍റ് തോമസ് കോളജ് വാര്‍ഡില്‍ നിന്നാണ് മേരി ഡൊമിനിക് നഗരസഭയിലെത്തിയത്. ജോസഫ്-ജോസ് വിഭാഗങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ച നിലനില്‍ക്കുന്നുണ്ടെങ്കിലും ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിനെ ഇത് ബാധിച്ചേക്കില്ല.