കോട്ടയം: തോട്ടില്‍ കാൽവഴുതി വീണ രണ്ട് വയസുകാരിയുടെ ജീവന്‍ രക്ഷിച്ച നാല് വിദ്യാര്‍ഥികളെ പാലാ മരിയന്‍ മെഡിക്കല്‍ സെന്‍ററും മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷനും സംയുക്തമായി ആദരിച്ചു. എലിക്കുളം പാമ്പോലി കല്ലമ്പള്ളിൽ ആനന്ദ് സുബാഷ്, മണ്ഡപത്തിൽ നിഖിൽ മാത്യു, കിണറ്റുകര ഡിയോൺ നോബി, സഹോദരൻ റെയോൺ നോബി എന്നിവരാണ് രക്ഷകരായത്.
രണ്ട് വയസുകാരിയുടെ ജീവൻ രക്ഷിച്ച കുട്ടികൾക്ക് ആദരം - മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ
രണ്ട് വയസുകാരിയെ രക്ഷപെടുത്തിയ കുട്ടികള്‍ക്കും ജീവന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായവർക്കും പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മൊമെന്‍റൊ നൽകി ആദരിച്ചു.
രണ്ട് വയസുകാരിയെ രക്ഷപെടുത്തിയ കുട്ടികള്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായവർക്കും ആശുപത്രി ഓഡിറ്റോറിയത്തില്‍ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മൊമെന്‍റൊ നൽകി ആദരിച്ചു.
നഗരസഭാ ചെയര്‍ പേഴ്‌സണ്‍ മേരി ഡൊമിനിക്ക് അധ്യക്ഷത വഹിച്ചു. മാണി സികാപ്പന്‍ എംഎല്‍എ, ഫാ.ഡോ ജോര്‍ജ് ഞാറക്കുന്നേല്‍, ആശുപതി സൂപ്രണ്ട് ഡോ. മാത്യു തോമസ്, ഡോ അലക്‌സ് മാണി, ഡോ ജോര്‍ജ് മാത്യു, മഹാത്മാ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി.ജെ ജോസ്, അഡ്മിനിസ്‌ട്രേറ്റര്‍ സി. ഷേര്‍ലി തുടങ്ങിയവര്‍ സംബന്ധിച്ചു.