പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെ ജൂബിലിത്തിരുനാള്‍ ആഘോഷിച്ച് പാല - pala jubily
കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനക്കുശേഷം മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണത്തോടെയാണ് തിരുനാള്‍ ആഘോഷങ്ങളാരംഭിച്ചത്.
കോട്ടയം: പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെ ജൂബിലിത്തിരുനാള്‍ പ്രഭയില്‍ പാലായും പരിസരവും. ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനക്കുശേഷം മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണത്തോടെയാണ് തിരുനാള്‍ ആഘോഷങ്ങളാരംഭിച്ചത്. പ്രൊക്കുറേറ്റര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ ലദീഞ്ഞിന് കാര്‍മികത്വം വഹിച്ചു. തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി സന്ദേശം നല്‍കി. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ വി കുര്‍ബാനക്ക് കാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു. നിരവധി പരിപാടികളും സംഘടിപ്പിച്ചു.