കോട്ടയം:പാലാ ജനറൽ ആശുപത്രിയിൽ അക്രമം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്‌തു. രാമപുരം അമനകര ഭാഗത്ത് നെല്ലുകോട്ടിൽ വീട്ടിൽ മനു മുരളി (27) എന്നയാളെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ ഇന്നലെ രാത്രി പാലാ ജനറൽ ആശുപത്രിയിൽ മദ്യപിച്ച് എത്തി വനിത വാർഡിൽ കയറാൻ ശ്രമിക്കുകയും, ഇത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയും ചെയ്‌തു.
പാലാ ജനറല്‍ ആശുപത്രിയിലെ അക്രമം: പ്രതി പിടിയിൽ - ക്രൈം വാര്‍ത്തകള്‍
ആശുപത്രിയില്‍ അക്രമം നടത്തി ഭീതിപരത്തിയ മനു മുരളിയേയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്
കൂടാതെ കാൻസർ വാർഡിലെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർത്ത് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പാലാ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്ക് രാമപുരം, തൃശൂര്‍ ടൗൺ എന്നീ സ്റ്റേഷനുകളിൽ അടിപിടി കേസും മാല പൊട്ടിച്ച കേസും നിലവിലുണ്ട്.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ അശോകൻ, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഒമാരായ മഹേഷ്, അജു വി തോമസ്, രഞ്ജു പി രാജു, സുരേഷ് ബാബു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.