കേരളം

kerala

By

Published : Sep 27, 2019, 8:09 AM IST

Updated : Sep 27, 2019, 12:50 PM IST

ETV Bharat / state

പാലാ പിടിച്ചടക്കി മാണി സി. കാപ്പന്‍

യു.ഡി.എഫിന്‍റെ പരമ്പരാഗത കോട്ടകള്‍ വിറപ്പിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ 2943 വോട്ടുകള്‍ക്ക് വിജയിച്ചു

പാലാ ചുവക്കുന്നു; ലീഡ് നില നിര്‍ത്തി മാണി സി.കാപ്പന്‍

കോട്ടയം:പാലാ നിയമസഭാ മണ്ഡലം യു.ഡി.എഫിനെ കൈവിട്ടു. 1965 മുതൽ ഇക്കഴിഞ്ഞ ഏപ്രിലിൽ മരണം വരെ കെ.എം.മാണിയായിരുന്നു പാലാ എംഎൽഎ. ആ ചരിത്രം തിരുത്തി യു.ഡി.എഫിന് ചരിത്രപരമായ തോല്‍വി നല്‍കിക്കൊണ്ടാണ് എല്‍.ഡി.എഫിന്‍റെ മാണി സി.കാപ്പന്‍ 2943 വോട്ടുകള്‍ക്ക് വിജയിച്ചത്. ഒക്ടോബര്‍ 25ന് മാണി സി.കാപ്പന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യും.

13 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ മൂന്നിടത്ത് മാത്രമാണ് യു.ഡി.എഫിന് കരുത്ത് കാട്ടാനായാത്. തുടക്കം മുതല്‍ നിലനിര്‍ത്തിയ മാണി സി.കാപ്പന്‍റെ ലീഡ് ഒരു ഘട്ടത്തില്‍ പോലും പിടിച്ചെടുക്കാന്‍ യു.ഡി.എഫിന്‍റെ സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് കഴിഞ്ഞില്ല.

തപാല്‍വോട്ട് എണ്ണിയപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും തുല്യമായി വോട്ട് പങ്കിട്ടു. എന്നാല്‍ ഓരോ റൗണ്ട് പിന്നിടുമ്പോഴും മാണി സി. കാപ്പന്‍ ലീഡ് ഉയര്‍ത്തിക്കൊണ്ടിരുന്നു. എട്ടാമത്തെ റൗണ്ടില്‍ മാത്രമാണ് ജോസ് ടോം ലീഡ് നേടിത്തുടങ്ങിയത്.

യു.ഡി.എഫിനേറ്റ കനത്ത തിരിച്ചടി വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയാവും. കെ. എം മാണിയുടെ മരണത്തിന് പിന്നാലെ അടി തുടങ്ങിയ കേരള കോണ്‍ഗ്രസ് കൂടുതല്‍ സംഘട്ടനത്തിലേക്ക് കടക്കും. ഫലത്തിന്‍റെ ആദ്യ സൂചനകള്‍ പുറത്ത് വന്ന് തുടങ്ങിയപ്പോഴെ ജോസ് ടോം വോട്ട് ചോര്‍ച്ച നടന്നുവെന്ന് ആരോപിച്ച് രംഗത്തെത്തി. കള്ളന്‍ കപ്പലില്‍ തന്നെ എന്ന പ്രയോഗമാണ് ജോസ് ടോം ഉപയോഗിച്ചത്. എന്‍.ഡി.എ ക്യാമ്പിലും കനത്ത പ്രഹരമാണ് മാണി സി.കാപ്പന്‍ ഏല്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പേ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് മണ്ഡലം പ്രസിഡന്‍റിനെ സ്ഥാനാര്‍ഥി എന്‍ ഹരി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

എല്‍.ഡി.എഫിന് പാലാ വിജയം വരുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള ഊര്‍ജം കൂടിയാണ്. പാലായിലെ മറ്റൊരു കെ.എം മാണിയായി മാണി സി. കാപ്പന്‍ ഇനി കേരള നിയമസഭയിലേക്ക്.


വോട്ടെണ്ണൽ കേന്ദ്രം
പാലാ ഉപതെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ കേന്ദ്രം കൂടുതൽ ദൃശ്യങ്ങള്‍
പാലാ ഉപതെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ കേന്ദ്രം കൂടുതൽ ദൃശ്യങ്ങള്‍
Last Updated : Sep 27, 2019, 12:50 PM IST

ABOUT THE AUTHOR

...view details