പാലാ സിവിൽ സ്റ്റേഷനിൽ പിന്നിൽ മാലിന്യ കൂമ്പാരം - പാലാ സിവിൽ സ്റ്റേഷൻ
സിവില്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും തന്നെയാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്
കോട്ടയം:പാലാ സിവില്‍ സ്റ്റേഷനിലെ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറുടെ കാര്യാലയത്തിന് പിന്നില്‍ മാലിന്യം കുന്നുകൂടുന്നു. ഭക്ഷണാവശിഷ്ടങ്ങളും പേപ്പറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമടക്കം ലാന്‍ഡ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസിന് പിൻവശം മാലിന്യകൂമ്പാരമായി മാറിയിരിക്കുകയാണ്. സിവില്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും തന്നെയാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. എന്നാൽ ഓഫീസിന് പിന്നില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന കര്‍ശന നിര്‍ദേശം നേരത്തെ തന്നെയുണ്ടായിരുന്നതാണ്. മാലിന്യം യഥാക്രമം നീക്കം ചെയ്യാത്തത് മൂലം തെരുവുനായ്ക്കളുടെയും എലികളുടെയും ശല്യം ഓഫീസ് പരിസരത്ത് പെരുകിയിരിക്കുകയാണ്.