കേരളം

kerala

ETV Bharat / state

എന്‍.ഡി.എ നേതാക്കളും സ്ഥാനാര്‍ഥിയും പാലാ ബിഷപ് ഹൗസിലെത്തി - pala byelection nda leaders and candidate visited pala diocese

ബി.ജെ.പി സ്ഥാനാര്‍ഥി എൻ.ഹരി പാലാ ബിഷപ്  ഹൗസിലെത്തി അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് എന്നിവരില്‍ നിന്നും ആശീർവാദം സ്വീകരിച്ചു

പാലാ ഉപതെരഞ്ഞെടുപ്പ്

By

Published : Sep 7, 2019, 4:59 PM IST

കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍പിള്ളയും സ്ഥാനാര്‍ഥി എന്‍.ഹരിയും പാലാ രൂപതാധ്യക്ഷനെ സന്ദര്‍ശിച്ചു. പാലാ ബിഷപ്പ് ഹൗസിൽ എത്തി അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് എന്നിവരില്‍ നിന്നും ആശീർവാദം സ്വീകരിച്ചു. രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി ശ്രീധരന്‍പിള്ളയും എന്‍.ഹരിയും അല്‍പനേരം കൂടിക്കാഴ്ചയും നടത്തി.

അംഗത്വവിതരണത്തിലൂടെ കൂടുതല്‍ ആളുകള്‍ ബി.ജെ.പിയിലേക്ക് വന്നുവെന്ന് ശ്രീധരന്‍പിള്ള രൂപതാധ്യക്ഷനോട് പറഞ്ഞു. മുന്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിൽ എന്‍.ഹരിയെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ.നോബിൾ മാത്യുവും ഇവരുടെ കൂടെയുണ്ടായിരുന്നു.

എന്‍.ഡി.എ നേതാക്കളും സ്ഥാനാര്‍ത്ഥിയും പാലാ ബിഷപ് ഹൗസിലെത്തി

ABOUT THE AUTHOR

...view details