കേരളം

kerala

ETV Bharat / state

പാലാ ഉപതെരഞ്ഞെടുപ്പ്: മത്സരം കടുപ്പിക്കാൻ ബാബു ജോസഫ് ചക്കുംകളം - അടിസ്ഥാന വര്‍ഗത്തിനായി പോരാടാൻ ബാബു ജോസഫ് ചക്കുംകളം

എല്ലാ മേഖലയിലും ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബാബു ജോസഫ് ചക്കുംകളം.

ബാബു ജോസഫ് ചക്കുംകളം

By

Published : Sep 9, 2019, 11:43 PM IST

Updated : Sep 10, 2019, 12:01 AM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ബദലായി ബാബു ജോസഫ് ചക്കുംകളം. ഓട്ടോറിക്ഷാ ഡ്രൈവര്‍ കൂടിയായ ബാബുവിന് തന്‍റെ ഉപജീവന മാര്‍ഗം തന്നെയാണ് ചിഹ്നമായി ലഭിച്ചതും. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ മേഖലയിലും ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയതിന്‍റെ ആത്മവിശ്വാസവും ബാബുവിനുണ്ട്. സംവരണ സംരക്ഷണ രാഷ്‌ട്രീയ മുന്നണി എന്ന പേരിലാണ് മത്സരം.

പാലാ ഉപതെരഞ്ഞെടുപ്പ്: മത്സരം കടുപ്പിക്കാൻ ബാബു ജോസഫ് ചക്കുംകളം

അടിസ്ഥാന വര്‍ഗങ്ങളുടെ സംരക്ഷണമാണ് മുന്നണിയുടെ ലക്ഷ്യം. സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനക്ക് എതിരാണെന്ന് സംവരണ സംരക്ഷണ മുന്നണി പ്രവര്‍ത്തകര്‍ പറയുന്നു. പാലാ നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ബാബുവും സഹപ്രവര്‍ത്തകരും പ്രചാരണം നടത്തി. ഓട്ടോറിക്ഷാ ചിഹ്നത്തില്‍ നിന്നും പിന്‍മാറണമെന്നാവശ്യപ്പെച്ച് ഭീഷണികളും ഉണ്ടായതായി ബാബു ജോസഫ് പറഞ്ഞു. വോട്ടര്‍മാരെ ഒന്നുകൂടി കാണാനുള്ള പരിശ്രമത്തിലാണ് ബാബുവും സഹപ്രവര്‍ത്തകരും.

Last Updated : Sep 10, 2019, 12:01 AM IST

ABOUT THE AUTHOR

...view details