കേരളം

kerala

By

Published : Aug 28, 2019, 3:52 PM IST

ETV Bharat / state

പാലാ സ്ഥാനാർഥി നിർണ്ണയത്തിൽ എൻഡിഎയിലും ആശയക്കുഴപ്പം

ആശയക്കുഴപ്പത്തിലാണെങ്കിലും ഈമാസം 30നകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള വ്യക്തമാക്കി

പാലാ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയത്തിൽ എൻഡിഎയിലും ആശയക്കുഴപ്പം

കോട്ടയം:പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തീരുമാനിക്കാനാകാതെ എൻഡിഎ. കേരളാ കോൺഗ്രസ് ചെയർമാൻ പിസി തോമസിനെ സ്ഥാനാർഥിയാക്കിയാൽ വിജയസാധ്യത കൂടുതലാണെന്ന ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം വന്നതോടെയാണ് എൻഡിഎയില്‍ ആശയക്കുഴപ്പം രൂക്ഷമായത്. പിസി തോമസിനെ സ്ഥാനാർഥിയാക്കിയാല്‍ മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാനാകുമെന്ന് ഇക്കൂട്ടർ വാദിക്കുന്നു. അതെ സമയം, എന്‍ ഹരിയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ട് ശതമാനമാണ് ഹരിയെ വീണ്ടും സ്ഥാനാർഥിയാക്കാൻ ബിജെപി ജില്ലാ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയത്തിൽ എൻഡിഎയിലും ആശയക്കുഴപ്പം

ഘടകകക്ഷികൾക്ക് സീറ്റ് വിട്ടുനൽക്കുന്നതിനോട് ബിജെപി ജില്ല നേതൃത്വത്തിന് താൽപര്യമില്ലന്നാണ് എൻഡിഎ യോഗത്തിൽ ഘടകകക്ഷകളുടെ ഭൂരിപക്ഷാഭിപ്രായം. അതെ സമയം, വരുന്ന 30-ാം തീയതിയോടെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. പാലാ മണ്ഡലത്തിൽ ബിജെപി മെമ്പർഷിപ്പിലുണ്ടായ വർദ്ധനവ് പ്രതീക്ഷ നൽകുന്നതാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ABOUT THE AUTHOR

...view details