കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ പാലാരിവട്ടം പാലം അഴിമതി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പാലാരിവട്ടം പാലം വിഷയം പാലാ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ വിഷയമല്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ തന്നെ ഉയർന്ന് വന്ന ആരോപണം നിലവിൽ വസ്‌തുതയാണന്ന് തെളിഞ്ഞെന്ന് മാത്രം. യു.ഡി.എഫ് കാലത്തെ അഴിമതിയുടെ ബാക്കിപത്രത്തിന് തെരഞ്ഞെടുപ്പിൽ ജനത്തിന്‍റെ വിലയിരുത്തല്‍ ഉണ്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലാരിവട്ടം പാലം അഴിമതി പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ - pala by-election
യുഡിഎഫ് കാലത്തെ അഴിമതിയുടെ ബാക്കിപത്രത്തിന് തെരഞ്ഞെടുപ്പിലൂടെ ജനം വിധിയെഴുതും
നിയമസഭാ പാസാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കിഫ്ബിയുടെ പ്രവർത്തനം. സിആന്‍റ്എജിക്ക് ഏതെങ്കിലും സ്ഥാപനത്തിൽ ഓഡിറ്റ് നടത്തണമെന്നുണ്ടങ്കിൽ അതിന് യാതൊരു വിധ തടസവും ഇല്ല. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നടത്താൻ നിയമ തടസമില്ലാത്ത സാഹചര്യത്തിൽ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ച് ഒരു പുകമറ സൃഷ്‌ടിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കിഫ്ബിയും കിയാലുമാണ് തെരഞ്ഞെടുപ്പ് ചര്‍ച്ചയായി പ്രതിപക്ഷം ഉയർത്തിക്കൊണ്ട് വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലാ ഉപതെരഞ്ഞെടുപ്പിലൂടെ പാലായുടെ രാഷ്‌ട്രീയത്തിൽ ഒരു മാറ്റമുണ്ടാകുമെന്നും നിലവിൽ അത് പ്രകടമാണെന്നും അദ്ദേഹം വ്യക്തമാക്കി.