കേരളം

kerala

ETV Bharat / state

പാലാ ഉപതെരഞ്ഞെടുപ്പ്; തർക്കം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് യുഡിഎഫ് - പാലാ ഉപതെരഞ്ഞെടുപ്പ്;

കേരളാ കോൺഗ്രസ് എം ഒറ്റക്കെട്ടായി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും നേതാക്കൾ

യുഡിഎഫ്

By

Published : Aug 28, 2019, 9:33 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് പൂർണ സജ്ജമെന്ന് നേതാക്കൾ. കേരളാ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. യുഡിഎഫ് ജില്ലാ കമ്മിറ്റയെ സംബന്ധിച്ചിടത്തോളം പാലാ തെരഞ്ഞെടുപ്പിൽ വിജയം മാത്രമാണ് ലക്ഷ്യമെന്നും യോഗത്തിൽ നേതാക്കൾ വ്യക്തമാക്കി. നിലവിൽ ജില്ലയിലും മണ്ഡലത്തിലും തെരഞ്ഞെടുപ്പിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയാണ് ജില്ലാ നേതൃത്വത്തിന്‍റെ ഉത്തരവാദിത്ത്വമെന്നും യുഡിഎഫ് യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു. കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം ഒരിക്കലും സ്ഥാനാർഥി നിർണയത്തെ വൈകിക്കില്ലായെന്ന് യോഗത്തിന് ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. മറ്റ് തീരുമാനങ്ങൾ സംസ്ഥാന യുഡിഎഫ് കമ്മിറ്റിയെടുക്കും. കേരളാ കോൺഗ്രസ് എം ഒറ്റക്കെട്ടായി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും തിരുവഞ്ചൂർ രാധക്യഷ്ണൻ പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ യുഡിഎഫ് രാപകൽ സമരം മൂന്നിന് പാലായിൽ നടക്കും.

ABOUT THE AUTHOR

...view details