കോട്ടയം: ആരോഗ്യവകുപ്പിന്‍റ നിസ്സഹകരണവും അലംഭാവവും മൂലം പൈക ഗവ.ആശുപത്രിക്ക് നഷ്ടമായത് കോടികളുടെ വികസന പദ്ധതി. ആശുപത്രിക്ക് ബഹുനിലകെട്ടിട സമുച്ചയ നിർമാണത്തിനും ആധുനിക ഉപകരണങ്ങൾ വാങ്ങാനുമായി 20 കോടി രൂപയാണ് നബാർഡിൽ നിന്ന് മുൻ ധന കാര്യ മന്ത്രി കെ.എം.മാണി അനുവദിച്ചത്. ഇതിൽ 15 കോടി കെട്ടിടത്തിനുo അനുബന്ധ സൗകര്യങ്ങൾക്കുമായിട്ടും ആഞ്ച് കോടിയി രൂപ ഉപകരണങ്ങൾക്കുമായിട്ടായിരുന്നു വകയിരുത്തിയത്. എന്നാൽ ആശുപത്രി കോമ്പൗണ്ടിൽ ഉണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിന് ആശുപത്രി അധികൃതർ തടസവാദങ്ങൾ ഉയർത്തിയതോടെ പണി ആരംഭിക്കുന്നത് വൈകി. നിരവധിയായ സമ്മർദ്ദങ്ങൾക്ക് ശേഷമാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ കഴിഞ്ഞത്. നിശ്ചിത സമയത്ത് കെട്ടിട നിർമ്മാണം പൂർത്തിയാക്കണമെന്ന നബാർഡ് വ്യവസ്ഥ പാലിക്കുവാൻ കഴിയാതെ വന്നു. ഇത് ഫണ്ട് നഷ്‌ടമാകുന്ന സ്ഥിതി വരെ ഉണ്ടാക്കി. അപ്പോൾ അഞ്ചുനില വേണ്ട നാലുനില മതിയെന്നായി ജില്ലാ ആരാഗ്യ വകുപ്പ്. ഇതിനിടയിൽ കൊറോണ ലോക്‌ഡൗണിൽ തൊഴിലാളികളെയും കിട്ടാതായി.
ആരോഗ്യവകുപ്പി അനാസ്ഥ; പൈക ഗവ.ആശുപത്രിക്ക് നഷ്ടമായത് കോടികളുടെ വികസനം - ആരോഗ്യവകുപ്പി അനാസ്ഥ
ആശുപത്രിക്ക് ബഹുനിലകെട്ടിട സമുച്ചയ നിർമാണത്തിനും ആധുനിക ഉപകരണങ്ങൾ വാങ്ങാനുമായി 20 കോടി രൂപയാണ് നബാർഡിൽ നിന്ന് മുൻ ധന കാര്യ മന്ത്രി കെ.എം.മാണി അനുവദിച്ചത്. 15 കോടി വകയിരുത്തി കെട്ടിട നിർമാണം 11 കോടി മാത്രം ചിലവഴിച്ച് നാലുനില മാത്രമാക്കി ഭാഗികമായി നിർമ്മിക്കുകയാണ് ഇപ്പോൾ.
ജോസ്.കെ.മാണി എം.പി ഇടപെട്ട് നബാർഡിൽ നിന്നും പ്രത്യേകാനുമതി വാങ്ങി പൂർത്തീകരണ സമയം 2021 മാർച്ച് വരെ നീട്ടി വാങ്ങിയിരുന്നു. 15 കോടി വകയിരുത്തി കെട്ടിട നിർമാണം 11 കോടി മാത്രം ചിലവഴിച്ച് നാലുനില മാത്രമാക്കി ഭാഗികമായി നിർമ്മിക്കുകയാണ് ഇപ്പോൾ. ഇതോടൊപ്പം നിർമാണം തുടങ്ങിയ മരങ്ങാട്ടുപിള്ളി , രാമപുരം, മൃത്തോലി, പാലാ ജനറൽ ആശുപത്രി കൾക്കായുള്ള ബഹുനില സമുച്ചയങ്ങളുടെ നിർമ്മാണം വർഷങ്ങൾക്കു മുമ്പേ പൂർത്തിയായിരുന്നു. മാർച്ച് 31നകം നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കുവാനാണ് സർക്കാർ നിർദ്ദേശം. എന്നാൽ അഞ്ചുകോടിയിൽപരം രൂപയുടെ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായുള്ള ഒരു വിധ നടപടികളും ഉണ്ടായിട്ടില്ല. പൊതു തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം വരുന്നതോടെ തുടർ നടപടികളും നിലക്കും. മീനച്ചിൽ, എലിക്കുളം, കൊഴുവനാൽ പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് പൈക ഗവ.ആശുപത്രി. ആരോഗ്യ വകുപ്പിന്‍റെ കെടുകാര്യസ്ഥതക്കെതിരെ വലിയ പ്രതിഷേധമാണ് വിവിധ സംഘടനകളും നേതാക്കളും ഉയർത്തുന്നത്. പ്രദേശത്തെ സാധാരണക്കാർക്ക് ആധുനിക ചികിത്സാ സൗകര്യം ബോധപൂർവ്വം നിഷേധിക്കുകയാണെന്നാണ് ആരോഗ്യ വകുപ്പിനെതിരെയുള്ള ആരോപണം.