കോട്ടയം : അമ്പതുവർഷത്തെ സേവനം ഫലപ്രദമായി എന്ന ആത്മ സംതൃപ്‌തിയാണ് പദ്‌മശ്രീ പുരസ്‌കാരം ലഭിച്ചപ്പോഴത്തെ വികാരമെന്ന് ഡോ. സി ഐ ഐസക്. കോട്ടയത്തെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും പ്രവർത്തിക്കാനുള്ള ഉത്തേജനമാണ് പുരസ്‌കാരം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'പുരസ്‌കാരം മുന്നോട്ട് പ്രവര്‍ത്തിക്കാനുള്ള ഉത്തേജനം' ; പദ്‌മശ്രീ നിറവില്‍ ഡോ സി.ഐ ഐസക് - ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍
പ്രൊഫസര്‍, ചരിത്രകാരന്‍, എഴുത്തുകാരന്‍, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍, ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രശസ്‌തനായ ഡോ. സി ഐ ഐസക്കിന് പദ്‌മശ്രീ പുരസ്‌കാരം. ജീവിതത്തിലെ നാഴികക്കല്ലാണ് ഈ അംഗീകാരമെന്ന് അദ്ദേഹം പ്രതികരിച്ചു
ഡോ. സി ഐ ഐസക്
പുരസ്‌കാരം ജീവിതത്തിന്‍റെ നാഴികക്കല്ലായി കണക്കാക്കുന്നു. ഇത്തരമൊരു അംഗീകാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സി എം എസ് കോളജ് ചരിത്ര വിഭാഗം റിട്ട. മേധാവിയാണ് ഡോ. സി ഐ ഐസക്. ചരിത്രകാരന്‍, എഴുത്തുകാരന്‍, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രശസ്‌തനാണ് അദ്ദേഹം.