കേരളം

kerala

ETV Bharat / state

30 വര്‍ഷമായി തരിശ് കിടന്ന പാടശേഖരത്ത് നെല്‍കൃഷിയിറക്കി - മാഞ്ഞൂർ പഞ്ചായത്ത്

മാഞ്ഞൂർ പഞ്ചായത്തിലെ ഒൻപതാം വാർഡായ കോതനല്ലൂരിലാണ് പാടശേഖര സമിതിയുടെയും നാട്ടുകാരുടെയും സഹകരണത്തില്‍ നെൽകൃഷി തുടങ്ങിയത്.

paddy cultivation  paddy cultivation in kerala  wasteland in kerala  kottayam local news  നെല്‍കൃഷിയിറക്കി  നെല്‍കൃഷി  മാഞ്ഞൂർ പഞ്ചായത്ത്  Manjur Panchayath
30 വര്‍ഷമായി തരിശ് കിടന്ന പാടശേഖരത്ത് നെല്‍കൃഷിയിറക്കി

By

Published : Nov 14, 2021, 6:59 AM IST

കോട്ടയം: 30 വർഷമായി തരിശ് കിടന്ന പാടശേഖരത്ത് പഞ്ചായത്ത് മുൻകൈയെടുത്ത് കൃഷി പുനരാരംഭിച്ചു. മാഞ്ഞൂർ പഞ്ചായത്തിലെ ഒൻപതാം വാർഡായ കോതനല്ലൂരിലാണ് പാടശേഖര സമിതിയുടെയും നാട്ടുകാരുടെയും സഹകരണത്തില്‍ നെൽകൃഷി തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്‍റ് കോമളവല്ലി രവീന്ദ്രൻ വിത ഉദ്ഘാടനം ചെയ്തു .

പാടി കൺസർവേഷൻ ആക്‌ട് പ്രകാരമാണ് കോതനല്ലൂരിലെ തടങ്ങനാട്, കീരങ്കേരി, ഇടച്ചാൽ പാടശേഖരത്ത് പഞ്ചായത്ത് കൃഷിയിറക്കിയത്. മാഞ്ഞൂർ കൃഷി ഭവനാണ് വിത്തും വളവും നൽകി. പഞ്ചായത്ത് തരിശു രഹിതമാക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ പദ്ധതിക്ക് ആരംഭം കുറിച്ചത്. പഞ്ചായത്ത് മെമ്പർ ബിനോയ് ഇമ്മാനുവേൽ കൃഷി ഓഫീസർ സലിം എന്നിവർ നേതൃത്വo നൽകി.

also read: നീണ്ട ഇടവേളക്ക് ശേഷം കുരുമുളകിന് വില ഉയരുന്നു

ABOUT THE AUTHOR

...view details