കേരളം

kerala

ETV Bharat / state

പാലാ ഉപ തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥി നീക്കവുമായി പി.ജെ ജോസഫ് - യു.ഡി.എഫ്

പി.ജെ ജോസഫിന്‍റെ അവസാന മണിക്കൂറിലെ വിമത സ്ഥാനാർഥി നീക്കത്തിനെതിരെ യു.ഡി.എഫിനുള്ളിലും രോഷം ഉയരുന്നു

പാലാ ഉപതിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥി നീക്കവുമായി പി.ജെ ജോസഫ്

By

Published : Sep 4, 2019, 11:24 PM IST

Updated : Sep 4, 2019, 11:56 PM IST

കോട്ടയം: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്‍റെ അവസാന മണിക്കൂറിലാണ് ജോസഫ് വിഭാഗം വിമത സ്ഥാനാർഥി നീക്കം നടത്തിയത്. വിമത നീക്കത്തിലൂടെ യു.ഡി.എഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനത്തിലെ തന്‍റെ പ്രതിഷേധം കൂടിയാണ് ജോസഫ് വ്യകതമാക്കുന്നത്. ആവശ്യമെങ്കിൽ പാർട്ടി പ്രതിനിധിയെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കുമെന്ന പി.ജെ ജോസഫിന്‍റെ സമ്മർദമായാണ് വിമത നീക്കം വിലയിരുത്തുന്നത്.

പാലാ ഉപതിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥി നീക്കവുമായി പി.ജെ ജോസഫ്
ചിഹ്നം നേടാനുള്ള ജോസ് വിഭാഗത്തിന്‍റെ കൃത്രിമ നീക്കത്തിനെതിരെയാണ് സ്ഥാനാർഥിയെ നിർത്തിയതെന്നും ചിഹ്നവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിക്കുന്നതോടെ പത്രിക പിൻവലിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു.അതേ സമയം ജോസഫിന്‍റെ വിമതനീക്കമായാണ് കാണുന്നതെന്നും യു.ഡി.എഫിൽ ഉണ്ടാക്കിയ ധാരണകൾക്ക് വിരുദ്ധമാണിതെന്നും ജോസ് കെ മാണി പ്രതികരിച്ചു. ഇതിനിടെ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തുടർച്ചായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതായാണ് വിവരം. ജോസഫിന്‍റെ നീക്കത്തിൽ യു.ഡി.എഫിനുള്ളിലും ശക്തമായ രോഷം ഉയരുന്നതായും സൂചനകളുണ്ട്.
Last Updated : Sep 4, 2019, 11:56 PM IST

ABOUT THE AUTHOR

...view details