കോട്ടയം:കോട്ടയം വാഴൂർ ചാമംപതാലിന് സമീപം ചേർപത്തു കവലയിൽ വീട്ടിൽ വളർത്തിയിരുന്ന കാള, ഉടമയെ കുത്തിക്കൊന്നു. ചാമംപതാൽ സ്വദേശി ആലുമ്മൂട്ടിൽ റെജിയാണ് മരിച്ചത്. ഭാര്യ ഡാർലിയെ പരിക്കുകളോടെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം വാഴൂരിൽ കാളയുടെ കുത്തേറ്റ് ഉടമ മരിച്ചു - owner died after being attacked by bull
ചാമംപതാൽ സ്വദേശി ആലുമ്മൂട്ടിൽ റെജിയാണ് മരിച്ചത്. ഭാര്യ ഡാർലിയെ പരിക്കുകളോടെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം. റെജി വളർത്തിയിരുന്ന കാളയ്ക്ക് വെള്ളം കൊടുക്കാൻ ചെന്നപ്പോഴാണ് കുത്തി പരിക്കേൽപ്പിച്ചത്. ഭാര്യ സാർലിക്കും കുത്തേറ്റിരുന്നു. ഇരുവരെയും പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റെജി മരിച്ചു.
റെജിയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവരെ കുത്തി പരിക്കേൽപ്പിച്ച കാളയ്ക്ക് പേവിഷബാധയേറ്റ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും ഇതിന്‍റെ വായിൽ നിന്നും നുരയും പതയും വരുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.