കോട്ടയം : ബഫർസോൺ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഓർത്തഡോക്‌സ് സഭ. പ്രകൃതിയെ സംരക്ഷിക്കണമെന്നും അതിന്‍റെ സന്തുലിതാവസ്ഥ നിലനിർത്തണമെന്നുമാണ് ഓർത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നതെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു. 'കുടിയേറി പാർക്കുന്ന പാവം കർഷകർ അല്ല യഥാർഥത്തിൽ പ്രകൃതിചൂഷണം നടത്തുന്നത്. ഇവിടെ വൻതോതിൽ പാറ ഖനനവും റിസോർട്ട് നിർമാണവും നടത്തുന്നവരാണ്' - അദ്ദേഹം പറഞ്ഞു.
'ഖനനവും റിസോർട്ട് നിർമാണവും നടത്തുന്നവര്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നു, അവരെ ഒഴിപ്പിക്കണം' ; ബഫര്‍ സോണ്‍ വിഷയത്തില്‍ ഓർത്തഡോക്‌സ് സഭ - ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ
പ്രകൃതിയെ സംരക്ഷിച്ച് അതിന്‍റെ സന്തുലിതാവസ്ഥ നിലനിർത്തണമെന്നാണ് ഓർത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നതെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവ
ബഫര്‍ സോണ്‍ വിഷയത്തില്‍ ഓർത്തഡോക്‌സ് സഭ
അവരെ എല്ലാം ഒഴിപ്പിക്കണമെന്ന് തന്നെയാണ് സഭയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്ന് തന്നെയാണ് ഓർത്തഡോക്‌സ് സഭയുടെ നിലപാട്. അതേസമയം പുനരധിവാസ പ്രവർത്തനങ്ങളും ഉറപ്പാക്കണം. സഭാതർക്കം പരിഹരിക്കാൻ പല ചർച്ചകളും നടക്കുന്നുണ്ട്. അടിസ്ഥാന തത്വം ബലി കഴിച്ചുള്ള ഒരു യോജിപ്പിനും ഓർത്തഡോക്‌സ് സഭ തയ്യാറല്ലെന്നും കാതോലിക്ക ബാവ പറഞ്ഞു.