കേരളം

kerala

ETV Bharat / state

'എങ്കിൽ പ്രിന്‍സിപ്പൽ സെക്രട്ടറി ഭരിക്കട്ടെ': വി.ഡി.സതീശന്‍ - വി.ഡി.സതീശന്‍

മരം മുറിക്കൽ വിവാദത്തിൽ മന്ത്രി കെ രാജനും പ്രിന്‍സിപ്പൽ സെക്രട്ടറിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

satheeshan on tree felling controversy  oppositionminister  vdsatheesan  tree felling-controversy  'എങ്കിൽ പ്രിന്‍സിപ്പൽ സെക്രട്ടറി ഭരിക്കട്ടെ': വി.ഡി.സതീശന്‍  വി.ഡി.സതീശന്‍  പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍
'എങ്കിൽ പ്രിന്‍സിപ്പൽ സെക്രട്ടറി ഭരിക്കട്ടെ': വി.ഡി.സതീശന്‍

By

Published : Jul 17, 2021, 3:27 PM IST

കോട്ടയം: മരം മുറിക്കൽ വിചിത്ര ഉത്തരവിറക്കിയ പ്രിന്‍സിപ്പൽ സെക്രട്ടറിക്ക് ഒരു കുഴപ്പവുമില്ലെന്നും മികച്ച ഉദ്യോഗസ്ഥയെന്നു പേരുകേട്ട വനിതയുടെ ഗുഡ് സർവീസ് എൻട്രി പിന്‍വലിച്ചതായും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മരംമുറി തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന ഉത്തരവ് ഇറക്കിയ സെക്രട്ടറി ഇപ്പോഴും കസേരയിൽ ഇരിക്കുകയാണ് അതിനിടെയാണ് ഈ നടപടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്ലാവരും അറിഞ്ഞു മന്ത്രി മാത്രം ഒന്നുമറിഞ്ഞില്ല എങ്കിൽ പ്രിന്‍സിപ്പൽ സെക്രട്ടറി ഭരിക്കട്ടെ.

'എങ്കിൽ പ്രിന്‍സിപ്പൽ സെക്രട്ടറി ഭരിക്കട്ടെ': വി.ഡി.സതീശന്‍

കൂടുതൽ വായിക്കാന്‍:'റവന്യു സെക്രട്ടറി സൂപ്പർ മന്ത്രിയോ'; പരിഹാസവുമായി വി.ഡി സതീശൻ

ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് തന്‍റെ പേരിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ വാസ്തവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കോളർഷിപ്പുകളുടെ എണ്ണം കുറയ്ക്കരുത്. ഇപ്പോൾ ആനുകൂല്യം കിട്ടുന്നവർക്ക് അത് തുടരണം. ഇതിനുപുറമെ സ്കോളർഷിപ്പ് കിട്ടാത്തവരെയും പരിഗണിക്കണം ഇപ്പോഴത്തെ ഉത്തരവിൽ കാര്യമായ പരാതിയില്ല .

ഉള്ള ന്യൂനതകൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കണം. മുസ്ലിംലീഗ് ഉന്നയിക്കുന്ന ആവശ്യം യുഡിഎഫ് പരിശോധിക്കും .ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് രാഹുൽഗാന്ധി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details