സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും ബോട്ട് ലോക്ക് തുറക്കാത്തത് ജലഗതാഗതം തടസപ്പെടുത്തുന്നു - spillway shutters
മഴ ആരംഭിച്ചതോടെ ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് പോകണമെങ്കിലും ബോട്ട് ലോക്ക് തുറക്കേണ്ടതുണ്ട്.
കോട്ടയം: വൈക്കം കരിയാര്‍ സ്പില്‍വേയുടെ ഷട്ടറുകള്‍ തുറന്നിട്ടും ബോട്ട് ലോക്ക് തുറക്കാത്തത് ജലഗതാഗതം തടസപ്പെടുത്തുന്നുവെന്ന് ആക്ഷേപം. വേലിയിറക്ക സമയത്ത് സ്പില്‍വേ ഷട്ടറുകള്‍ അടയ്ക്കുമ്പോള്‍ ബോട്ടുകള്‍ക്ക് യാത്രാ സൗകര്യമൊരുക്കാനാണ് ബോട്ട് ലോക്ക് എന്ന പ്രത്യേക ഷട്ടർ സ്ഥാപിച്ചത്. എന്നാല്‍ അറ്റകുറ്റപ്പണി നടത്താതിരിന്നതോടെ ഈ ഷട്ടറുകള്‍ തകരാറിലായി. നിലവില്‍ സ്പില്‍വേയിലെ ഒമ്പത് ഷട്ടറുകളും ഉയര്‍ത്തിയിട്ടും ബോട്ട് ലോക്ക് തുറക്കാനാകില്ല. ഇതോടെ നിര്‍മാണ സാമഗ്രികളുടെ നീക്കവും, വിനോദ സഞ്ചാരികളുടെ കെട്ടുവള്ളങ്ങളുടെ യാത്രയും മുടങ്ങി. ലോക്ക് അറ്റകുറ്റപ്പണി നടത്തി ഉടന്‍ പാത സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴ ആരംഭിച്ചതോടെ മല്‍സ്യബന്ധനത്തിന് പോകണമെങ്കിലും ബോട്ട് ലോക്ക് തുറക്കേണ്ടതുണ്ട്.