കോട്ടയം:പുതുപ്പള്ളിക്കാരുടെ സ്നേഹത്തിലലിഞ്ഞു ഉമ്മൻ ചാണ്ടി. പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻചാണ്ടി കോൺഗ്രസ് പ്രവർത്തകർക്ക് വാക്ക് നൽകി. പുതുപ്പള്ളി വിട്ട് പോകരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ വസതിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധത്തിടിയിൽ അവിടെ എത്തിയ ഉമ്മൻ ചാണ്ടി പുതുപ്പള്ളിക്കാരുടെ സ്നേഹത്തിന് മുമ്പിൽ കീഴടങ്ങുകയായിരുന്നു.
സ്നേഹത്തിലലിഞ്ഞ് ഉമ്മൻചാണ്ടി; പുതുപ്പള്ളി വിട്ട് മത്സരിക്കില്ല - നേമത്ത് ഉമ്മൻചാണ്ടിയോ
പുതുപ്പള്ളി വിട്ട് പോകരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ വസതിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധത്തിടിയിൽ അവിടെ എത്തിയ ഉമ്മൻ ചാണ്ടി പുതുപ്പള്ളിക്കാരുടെ സ്നേഹത്തിന് മുമ്പിൽ കീഴടങ്ങുകയായിരുന്നു
ഉമ്മൻചാണ്ടി പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുമെന്നുള്ള അഭ്യൂഹങ്ങളെ തുടർന്നായിരുന്നു കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. കോൺഗ്രസ് പ്രവർത്തകൻ ജസ്റ്റിൻ ആത്മത്യ ഭീക്ഷണി മുഴക്കി ഉമ്മൻചാണ്ടിയുടെ വസതിയുടെ മേൽക്കൂരയിൽ നിലയുറപ്പിച്ചത് അന്തരീക്ഷം പ്രക്ഷുബ്ധമാക്കിയിരുന്നു.
അതേസമയം സ്ഥാനാർഥി ചർച്ചകൾക്ക് ശേഷം സ്വവസതിയിലേക്ക് എത്തിയ ഉമ്മൻചാണ്ടിയെ പ്രവർത്തകർ ആഘോഷത്തോടൊപ്പം കണ്ണീരും കലർത്തിയാണ് വരവേറ്റത്. കാറിന് പുറത്തിറങ്ങി ആത്മഹത്യ ഭീക്ഷണി മുഴക്കി വസതിയുടെ മേൽക്കൂരയിൽ നിന്ന പ്രവർത്തകനോട് ഉമ്മൻചാണ്ടി താഴേ ഇറങ്ങാൻ പറഞ്ഞതോടെയാണ് പ്രതിഷേധം ശമിച്ചത്. തുടർന്ന് പുതുപ്പള്ളിയിലെ ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്നും പുതുപ്പള്ളി വിട്ട് മത്സരമില്ലെന്നും ഉമ്മൻചാണ്ടി പ്രവർത്തകർക്ക് ഉറപ്പ് നൽകി. പുതുപ്പള്ളിയിൽ മത്സരിക്കാൻ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേമത്ത് കാര്യം ചർച്ചയിൽ വരിക മാത്രമാണുണ്ടായതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.