കേരളം

kerala

ETV Bharat / state

കൊവിഡ് മരണം മറച്ചു വയ്ക്കുന്നുവെന്ന ആരോപണം ഗൗരവം: ഉമ്മൻ ചാണ്ടി - സര്‍ക്കാരിനെതിരെ ഉമ്മൻ ചാണ്ടി

കൊവിഡ് മരണങ്ങളുടെ പട്ടികയില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്ന് ഉമ്മൻ ചാണ്ടി.

Oommen Chandy  Oommen Chandy criticizes government  Oommen Chandy criticizes government over covid 19 deaths  ഉമ്മൻ ചാണ്ടി  കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി  സര്‍ക്കാരിനെതിരെ ഉമ്മൻ ചാണ്ടി  കൊവിഡ് മരണം
കൊവിഡ് മരണങ്ങൾ മറച്ചു വെക്കുന്നുവെന്ന ആരോപണം ഗൗരവതരമെന്ന് ഉമ്മൻ ചാണ്ടി

By

Published : Jul 3, 2021, 2:17 PM IST

കോട്ടയം: കൊവിഡ് മരണങ്ങൾ മറച്ചു വയ്ക്കുന്നുവെന്ന ആരോപണം ഗൗരവതരമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കൊവിഡ് മുക്തമായ ശേഷം മരണപ്പെട്ടാല്‍ സഹായം കിട്ടില്ലയെന്നത് ഭൗർഭാഗ്യകരമാണ്. മരണസമയത്ത് നെഗറ്റീവ് ആയി എന്ന പേരിൽ പലരും പട്ടികയിൽ ഉൾപ്പെടാതെ പോകുന്നുവെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. ഇക്കാര്യത്തിൽ ഗവൺമെന്‍റിന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

കൊവിഡ് മരണം മൂലം തകർന്ന കുടുംബങ്ങൾക്ക് സഹായം ഒരാശ്വാസമാകുമ്പോൾ പ്രസ്റ്റീജിന്‍റെ പേരിൽ സർക്കാർ കണക്കുകൾ കുറച്ച് കാണിക്കുന്നത് ശരിയല്ല. അക്രമസംഭവങ്ങളെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. നാട്ടിൽ ക്വട്ടേഷൻ സംഘങ്ങളുടെ അക്രമം വർധിച്ചുവരികയാണ്. ഇങ്ങനെ പോയാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും അക്രമസംഭവങ്ങളിൽ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് മരണങ്ങൾ മറച്ചു വെക്കുന്നുവെന്ന ആരോപണം ഗൗരവതരമെന്ന് ഉമ്മൻ ചാണ്ടി

Also Read: കൊവിഡ് മരണങ്ങളുടെ പട്ടിക പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

ABOUT THE AUTHOR

...view details