പ്രചാരണത്തിരക്കിലും പതിവുതെറ്റിക്കാതെ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി പള്ളിയില്‍ - കോട്ടയം
പെസഹാ ദിനത്തിലും ദുഃഖവെള്ളിയിലും പുതുപ്പള്ളിയില്‍ നിശബ്ദ പ്രചാരണത്തിലായിരുന്നു ഉമ്മന്‍ചാണ്ടി.
ദുഃഖ വെള്ളിയാഴ്ച്ച പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുത്ത് ഉമ്മൻ ചാണ്ടി
കോട്ടയം:നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിരക്കിലും പതിവ് തെറ്റിക്കാതെ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി പള്ളിയില്‍. ദുഃഖവെള്ളിയാഴ്ച്ച പുതുപ്പള്ളി പള്ളിയിലെ ചടങ്ങുകളില്‍ അദ്ദേഹം പങ്കുകൊണ്ടു. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൂടിയായ ഉമ്മൻ ചാണ്ടി പെസഹാ ദിനത്തിലും ദുഃഖവെള്ളിയിലും നിശബ്ദപ്രചാരണമാണ് നടത്തിയത്. കൊവിഡ് സാഹചര്യമായതിനാല്‍ ദുഖവെള്ളിയില്‍ ആരാധനാ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിച്ചിരുന്നു.