കോട്ടയം: കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള പൊലീസ് നടപടി തികച്ചും ഏകപക്ഷീയമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി പൊലീസ് തേര്‍വാഴ്‌ച നടത്തുകയാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
പൊലീസ് നോക്കി നിൽക്കേ സിപിഎം പ്രവർത്തകർ കോൺഗ്രസുകാരെ മർദിച്ചു. കേസെടുത്തത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മാത്രമാണ്. കോട്ടയം കലക്‌ടറേറ്റ് മാര്‍ച്ചില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂര മര്‍ദനമാണ് നേരിട്ടത്.