കോട്ടയം: രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് എഴുതിയ കത്തിൽ തനിക്കെതിരായ പരാമർശം ഉണ്ടെന്ന് കരുതുന്നില്ലെന്ന് ഉമ്മൻചാണ്ടി എംഎൽഎ. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാം. ഇലക്ഷൻ നടത്തിപ്പിന് വേണ്ടി മാത്രമായിരുന്നു കമ്മിറ്റി. രാഷ്ട്രീയമായി യാതൊരു പ്രാധാന്യവും അതിനില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മത്സരിക്കാൻ തയ്യാറാകാതിരുന്നത് കാലുവാരൽ നേരിടേണ്ടി വന്നേക്കാമെന്നതു കൊണ്ടാണെന്ന മുല്ലപ്പള്ളിയുടെ കത്തിലെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും ഉമ്മൻ ചാണ്ടി കോട്ടയത്ത് പറഞ്ഞു.
രമേശ് ചെന്നിത്തല തനിക്കെതിരെ കത്തിൽ അങ്ങിനെ എഴുതുമെന്ന് കരുതുന്നില്ലെന്ന് ഉമ്മൻചാണ്ടി Read More:ഉമ്മന്‍ചാണ്ടിയുടെ നിയമനവും തോല്‍വിക്ക് കാരണമെന്ന് രമേശ് ചെന്നിത്തല
ഉമ്മന്‍ചാണ്ടിയുടെ നിയമനവും തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നാണ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് എഴുതിയ കത്തിലെ ആരോപണം. ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയപ്പോള്‍ ഹിന്ദു വോട്ടുകള്‍ കുറഞ്ഞെന്നും താന്‍ ഒതുക്കപ്പെട്ടെന്നും അപമാനിതനായെന്നും ചെന്നിത്തല സോണിയ ഗാന്ധിയെ അറിയിച്ചു. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുകളാണ് പാർട്ടിയെ തകർത്തതെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി സോണിയയെ അറിയിച്ചിരുന്നു.
Read More:മത്സരിക്കാതിരുന്നത് കാലുവാരൽ ഭയന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ