കോട്ടയം :സംസ്ഥാനത്ത് ഓൺലൈനായി സ്‌കൂൾ അധ്യയന വർഷം ആരംഭിച്ചിട്ടും ഒളശ്ശ അന്ധ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അവഗണനയെന്ന് പരാതി. കേരളത്തിലെ ആദ്യ അന്ധ വിദ്യാലയമായ ഒളശ്ശ ഹൈസ്‌കൂളിൽ ഇപ്പോള്‍ പ്രധാനാധ്യാപകന്‍ മാത്രമാണുള്ളത്. മറ്റ് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
Read more: ഒളശ്ശ അന്ധ വിദ്യാലയത്തിലെ വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷയെഴുതി
നിയമനത്തിന് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. സ്വന്തം നിലയിൽ ദിവസ വേതന വ്യവസ്ഥയിൽ അധ്യാപകരെ നിയമിച്ച് പഠനം മുന്നോട്ടുപോയെങ്കിലും സ്ഥിരം അധ്യാപകർക്ക് നിയമനം നൽകാത്തത് വിദ്യാർഥികളെ ആശങ്കയിലാക്കുകയാണ്. അധ്യാപകരും രക്ഷിതാക്കളും തിരുവനന്തപുരത്തെത്തി ആവശ്യമുന്നയിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായില്ല.
ഓൺലൈൻ പഠനം: ഒളശ്ശ അന്ധ വിദ്യാലയത്തിലെ കുട്ടികളെ അവഗണിക്കുന്നതായി പരാതി വിഷയം ബാലാവകാശ കമ്മീഷൻ വരെ എത്തിയിട്ടും ആരുടേയും ഇടപെടൽ ഉണ്ടായില്ലെന്നും ഇവർ പറയുന്നു. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ ക്ലാസുകളാണ് കാഴ്‌ച വൈകല്യമുള്ള വിദ്യാർഥികൾക്ക് മറ്റൊരു വെല്ലുവിളി. കാഴ്‌ച ന്യൂനതയുള്ളവർക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് പരിമിതികളുണ്ട്.
സ്ഥിരാധ്യാപകരെ നിയമിച്ചാൽ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാവുകയുള്ളൂ. ആകെ 20 വിദ്യാർഥികൾ മാത്രമുള്ള ഒളശ്ശ സ്‌കൂളിൽ വിദ്യാർഥികൾക്ക് വാക്‌സിൻ നൽകിയ ശേഷം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.