കോട്ടയം:കോട്ടയത്ത് ഭരണങ്ങാനത്തിന് സമീപം ഓട്ടോയും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു.ഓട്ടോഡ്രൈവറായ ഇടപ്പാടിയിൽ സ്വദേശി സി.വി.നന്ദകുമാർ ചിറയാത്താണ് മരിച്ചത്. ഭരണങ്ങാനം മേരിഗിരിയ്ക്ക് സമീപം കിഴപറയാര്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു - Latest Local News malayalam
ഭരണങ്ങാനം മേരിഗിരിയ്ക്ക് സമീപം കിഴപറയാര്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഓട്ടോഡ്രൈവറായ ഇടപ്പാടിയിൽ സ്വദേശി സി.വി.നന്ദകുമാർ ചിറയാത്താണ് മരിച്ചത്
ഓട്ടോയും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു
ടൈല്‍ കയറ്റിവന്ന ലോറിയുടെ പിന്നില്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍വശം തകർന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോഡ്രൈവറെ മേരിഗിരി ഐ.എച്ച്.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ഈഭാഗത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. രാധാമണിയാണ് മരിച്ച നന്ദകുമാറിന്‍റെ ഭാര്യ. അരുൺ ,അഖിൽ എന്നിവർ മക്കളാണ്