കോട്ടയം: ഈരാറ്റുപേട്ട അമ്പാറനിരപ്പ് റോഡില്‍ ചിറ്റാറ്റിന്‍കരയില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ തീക്കോയി അടുക്കം സ്വദേശി വെട്ടിക്കാപ്പള്ളില്‍ ജോഷി (47) ആണ് മരിച്ചത്. ഓട്ടോറിക്ഷ ആറ്റിലേക്ക് മറിയുകയും ചെയ്തു.
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബൈക്കിലിടിച്ച് ഒരു മരണം. - ഇടുക്കി.
ബൈക്ക് യാത്രക്കാരനായ തീക്കോയി അടുക്കം സ്വദേശി വെട്ടിക്കാപ്പള്ളില്‍ ജോഷി (47) ആണ് മരിച്ചത്.
ജോഷി അമ്പാറനിരപ്പേല്‍ നിന്നും മടങ്ങുംവഴിയാണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ മൂന്ന് പേരുണ്ടായിരുന്നു. ബൈക്ക് യാത്രികന്‍റെ കഴുത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു വാഹനത്തിന് മാത്രമാണ് പാലത്തിലൂടെ കടന്നുപോകാന്‍ വീതിയുള്ളത്. ബൈക്കും ഓട്ടോറിക്ഷയും എതിര്‍ദിശയിലായിരുന്നു. പൊട്ടനാനിയില്‍ ജൂലിയാണ് മരിച്ച ജോഷിയുടെ ഭാര്യ. മക്കള്‍ ഡാനി ഡെന്നിസ്.