കോട്ടയം: കൊട്ടയം പറപ്പാടത്ത് വീട്ടമ്മയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാൾ പൊലീസ് കസ്റ്റഡിയില്‍. കുമരകം സ്വദേശിയാണ് പിടിയിലായത്. കൊലപാതകം നടന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കസ്റ്റഡിയിലായത്.
കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം; ഒരാൾ കസ്റ്റഡിയില്‍ - kottayam murder
ഇവരുടെ വീടുമായി ബന്ധമുള്ള കുമരകം സ്വദേശിയാണ് പിടിയിലായത്.
കൊലപാതകം നടന്ന വീട്ടില്‍ നിന്നും കാണാതായ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിവിധ പെട്രോൾ പമ്പുകളില്‍ നിന്ന് ശേഖരിച്ച ദൃശ്യങ്ങളിലൊന്നില്‍ കാർ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഈ കുടുംബവുമായി ഇയാൾക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങൾ ഇയാൾക്കുണ്ടായിരുന്നതായും ഇത് സംബന്ധിച്ച തർക്കങ്ങളാവാം കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് നിഗമനം.
കൊല്ലപ്പെട്ട ഷീബയെയും ഭർത്താവ് സാലിയെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നു. ആ സമയത്ത് പ്രദേശത്ത് വൈദ്യുതിയില്ലാതിരുന്നതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് ഗ്യാസ് തുറന്ന് വിട്ട് കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയത്. പക്ഷെ ഈ പദ്ധതിയും പരാജയമായതോടെയാണ് വീട്ടില്‍ നിന്ന് പ്രതി കാറുമായി കടന്ന് കളഞ്ഞത് എന്നാണ് പൊലീസ് നിഗമനം. അതേസമയം ഈ കുടുംബവുമായി സാമ്പത്തിക ഇടപാടുകളില്‍ ഏർപ്പെട്ടിരുന്ന മറ്റ് ഏഴ് പേരെയും പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.