കോട്ടയം: കളിത്തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിൽ കുമളി സ്വദേശി അറസ്റ്റിൽ. ശ്രീരാജ് നമ്പൂതിരി(27) ആണ് പിടിയിലായത്. കോട്ടയം അയർക്കുന്നത്ത് കഴിഞ്ഞ മാസം ഫെബ്രുവരി 16ന് ആയിരുന്നു കവർച്ച. വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവ് പുറത്തു പോയ സമയത്ത് വെള്ളം ചോദിച്ച് എത്തിയ പ്രതി കളിത്തോക്ക് ചൂണ്ടി വൃദ്ധയെ ബന്ധനത്തിലാക്കി കവർച്ച നടത്തുകയായിരുന്നു.
കളിത്തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ - കളിത്തോക്ക് ചൂണ്ടി മോഷണം
വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ ഭര്‍ത്താവ് പുറത്തു പോയ സമയത്ത് വെള്ളം ചോദിച്ച് എത്തിയ പ്രതി, കളിത്തോക്ക് ചൂണ്ടി വൃദ്ധയെ ബന്ധനത്തിലാക്കി കവർച്ച നടത്തുകയായിരുന്നു

വൃദ്ധയുടെ കഴുത്തില്‍ കിടന്നിരുന്ന ആറു പവന്‍റെ മാലയുൾപ്പെടെ ഇരുപത്തഞ്ച് പവനോളം സ്വർണമാണ് ഇയാൾ മോഷ്ടിച്ച്. മോഷണം നടത്തി കടന്നു കളഞ്ഞ പ്രതിയെ ഒരു മാസത്തോളമായി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. മോഷണം നടന്ന വീടിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സിസിടിവി ഇല്ലാതിരുന്നതിനാലും ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാലും കേസിന് ആദ്യം തുമ്പുണ്ടായിരുന്നില്ല. തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം കോട്ടയം ഡി.വൈ.എസ്.പി എം. അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യോക അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.
സംഭവസ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ സംശയം തോന്നിയ ഏകദേശം 400 പേരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവ് കോട്ടയത്ത് നിന്ന് ബസിലാണ് അയര്‍ക്കുന്നത്ത് എത്തിയതെന്ന് മനസിലാക്കി. കോട്ടയം നഗരത്തിലെ നൂറിലേറെ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയും വിവിധ ലോഡ്ജുകളില്‍ താമസിച്ചിരുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവരെ പിന്‍തുടര്‍ന്ന് സംശയമുള്ള ആളുകളുടെ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് അന്വേഷിക്കുകയും ചെയ്തതിലാണ് പ്രതിയെ കുറിച്ചു വ്യക്തമായ ധാരണ ലഭിച്ചത്. തുടര്‍ന്നുള്ള പ്രതിയെ കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ലോഡ്ജില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.