കോട്ടയം: 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകള്‍ അപകടത്തില്‍ മരിച്ച അതേ സ്ഥലത്ത് അച്ഛന് ദാരുണാന്ത്യം. തൊള്ളകം തെള്ളകം സ്വദേശി എം.കെ.ജോസഫ് (77) ഇന്നലെ രാത്രി സ്കൂട്ടറില്‍ സഞ്ചരിക്കവെ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
37 വര്‍ഷങ്ങള്‍ക്ക് മുമ്പ് മകള്‍ മരിച്ച അതേ സ്ഥലത്ത് അച്ഛനും അപകടത്തില്‍ മരിച്ചു - kottayal local news
എംസി റോഡില്‍ തെള്ളകം ജംഗ്ഷനാണ് അച്ഛനും മകളും മരിച്ച സ്ഥലം. 1985ല്‍ ജോസഫിന്‍റെ മകള്‍ ജോയ്‌സ് റോഡ് കടക്കുന്നതിനിടെ കാറിടിച്ചാണു മരിച്ചത്
കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു
എംസി റോഡില്‍ തെള്ളകം ജംഗ്ഷനാണ് അച്ഛനും മകളും മരിച്ച സ്ഥലം. 1985ല്‍ ജോസഫിന്‍റെ മകള്‍ ജോയ്‌സ് റോഡ് കടക്കുന്നതിനിടെ കാറിടിച്ചാണു മരിച്ചത്. റിട്ട. സര്‍വേ സൂപ്രണ്ടും ജോയ്‌സ് ലോഡ്‌ജ് ഉടമയുമാണ് മരിച്ച ജോസഫ്. വീട്ടില്‍നിന്ന് കാരിത്താസ് ജംഗ്ഷനിലെ ലോഡ്‌ജിലേക്ക് പോകുന്നതിനിടെയാണ് ജോസഫ് അപകടത്തില്‍ പെട്ടത്. തൃശൂര്‍ - പത്തനാപുരം സൂപ്പര്‍ഫാസ്‌റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.