കോട്ടയം: ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ ഇംഗ്ലീഷ് കവിത സമാഹാരത്തിന്‍റെ മലയാളം, ഹിന്ദി പരിഭാഷകൾ പ്രകാശനം ചെയ്തു.
കോട്ടയം പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് കെ.ടി തോമസ്, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർ പുസ്തക പ്രകാശനം നിർവ്വഹിച്ചു. മംഗളം മാനേജിങ് ഡയറക്ടർ സാജൻ വർഗീസ് , സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്‍റ് പി.കെ ഹരികുമാർ എന്നിവർ പുസ്തകങ്ങൾ ഏറ്റു വാങ്ങി.
പി.എസ് ശ്രീധരൻ പിള്ളയുടെ 'ഓഹ് മിസോറം' എന്ന ഇംഗ്ലീഷ് കവിതകളുടെ പരിഭാഷകളാണ് പ്രകാശനം ചെയ്തത്. 36 കവിതകളാണ് പുസ്തകത്തിൽ ഉള്ളത്. കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി, ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ നമ്പൂതിരി എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. മാധ്യമ പ്രവർത്തകനായ എബ്രഹാം മാത്യു ആണ് മലയാള പരിഭാഷ നിർവഹിച്ചത്.