കോട്ടയം:യുവതിയെ അപമാനിച്ച കേസിൽ പ്രതി പിടിയില്‍. ആമക്കുന്ന് സ്വദേശി രാജേഷ് മോനാണ് (36) എരുമേലി പൊലീസിന്‍റെ പിടിയിലായത്. എരുമേലി പേട്ടക്കവല ഭാഗത്തുവച്ച് യുവതിയുടെ നേരെ ലൈംഗികച്ചുവയോട് കൂടി ആംഗ്യം കാണിക്കുകയും ദൃശ്യം പകർത്തുകയുമായിരുന്നു. ഇന്ന് (ഡിസംബര്‍ അഞ്ച്) പുലര്‍ച്ചെയാണ് സംഭവം.
യുവതിയ്‌ക്ക് നേരേ ലൈംഗികച്ചുവയുള്ള ആംഗ്യവും അസഭ്യവര്‍ഷവും; എരുമേലിയില്‍ യുവാവ് പിടിയില്‍ - കോട്ടയം
കോട്ടയം എരുമേലി പേട്ടക്കവലയില്‍ വച്ചാണ് യുവതിക്കെതിരായി പ്രതി ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
യുവതിയ്‌ക്ക് നേരേ ലൈംഗികച്ചുവയുള്ള ആംഗ്യം
യുവതിയെ എതിർത്തതോടെ പ്രതി അസഭ്യം പറയുകയുമുണ്ടായി. തുടര്‍ന്ന്, യുവതി എരുമേലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ പൊലീസ് സ്റ്റേഷനില്‍ സാമൂഹ്യ വിരുദ്ധരുടെ പട്ടികയില്‍ പെടുന്ന ആളാണ് രാജേഷ് മോനെന്ന് പൊലീസ് അറിയിച്ചു. എരുമേലി സ്റ്റേഷൻ എസ്‌എച്ച്‌ഒ അനിൽകുമാർ വിവി, എസ്‌ഐമാരായ ശാന്തി കെ ബാബു, അബ്‌ദുൾ അസീസ്, പോൾ മാത്യു, സിപിഒ സിബി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റുചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.