കേരളം

kerala

ETV Bharat / state

ഒ.ബി.സി മോർച്ചയുടെ കലക്‌ടറേറ്റ് മാർച്ചിൽ സംഘർഷം - KT jeleel

ട്രാഫിക്ക് ഡിവൈഡർ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തി

ഒ.ബി.സി മോർച്ച മാർച്ച്  സ്വർണക്കടത്ത്  മുഖ്യമന്ത്രി  കെ.ടി ജലീൽ  കലക്ട്രേറ്റ് മാർച്ച്  ലാത്തിചാർജ്  കോട്ടയം  Kottayam  gold smuggling  KT jeleel  obc morcha march
ഒ.ബി.സി മോർച്ചയുടെ കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം

By

Published : Sep 29, 2020, 5:48 PM IST

കോട്ടയം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും കെ.ടി ജലീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ കലക്‌ടറേറ്റ് മാർച്ചിൽ സംഘർഷം. ട്രാഫിക്ക് ഡിവൈഡർ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തി.

ഒ.ബി.സി മോർച്ചയുടെ കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം
കലക്‌ടറേറ്റിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകർ ബാരിക്കേടുകൾ തകർക്കാൻ ശ്രമിച്ചു. ബി.ജെ.പി സംസ്ഥന സെക്രട്ടറി സിന്ധുമോൾ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം പ്രവർത്തകരും നേതാക്കളും കെ.കെ റോഡ് ഉപരോധിച്ചു. പൊലീസ് അറസ്റ്റ് ചെയ്യാൻ വിസമ്മതിച്ചതോടെ പ്രവർത്തകർ പ്രകടനമായി എം.സി റോഡിലേക്ക് തിരിഞ്ഞു. ഇതിനിടെയാണ് പ്രവർത്തകർ ഡിവൈഡറുകൾ തകർത്ത് പ്രകോപനമുണ്ടാക്കിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സിന്ധുമോൾ, ജില്ലാ പ്രസിഡൻ്റ് നോബിൾ മാത്യൂ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ABOUT THE AUTHOR

...view details