കോട്ടയം: കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവർ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി എൻ.എസ്.എസ്. ഞങ്ങൾ പറയുന്നത് മാത്രമാണ് നവോത്ഥാനം, ഞങ്ങൾ പറയുന്ന വഴി വരണം, അല്ലാത്തവരെ അപ്രസക്തമാകും എന്നതിൽ ഭീഷണിയുടെ സ്വരം ഉണ്ടെന്നും എൻ.എസ് എസ് പറഞ്ഞു.മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് ആരെങ്കിലും കരുതിയാൽ തെറ്റ് പറയാനാകില്ലന്ന് എൻഎസ് എസ് തിരിച്ചടിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് ഭീഷണിയുടെ സ്വരമെന്ന് എൻ.എസ്.എസ് - NSS to respond to Cheif Minister Pinarayiട
എൻ.എസ്.എസ്നെ ഉദ്ദേശിച്ചാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങളെങ്കില്‍ തികഞ്ഞ അവഗണനയോടെ തള്ളുന്നതായി സുകുമാരൻ നായർ
![മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് ഭീഷണിയുടെ സ്വരമെന്ന് എൻ.എസ്.എസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4939569-thumbnail-3x2-nssss.jpg)
എൻ.എസ്.എസ്
ശബരിമല വിഷയത്തോടനുബന്ധിച്ച് മാത്രമാണ് സർക്കാർ നവോത്ഥാനം ഉയർത്തിപ്പിടിക്കുന്നത്. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ മുഖ്യമന്ത്രി വില കുറഞ്ഞ രീതിയിൽ പ്രതികരിക്കാൻ തയ്യാറായത് അവിവേകമാണെന്നും എൻ.എസ്സ എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വാർത്തക്കുറിപ്പിലൂടെ പറഞ്ഞു. എൻ.എസ്.എസ്നെ ഉദ്ദേശിച്ചാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ എങ്കിൽ തികഞ്ഞ അവഗണനയോടെ തള്ളുന്നതായും സുകുമാരൻ നായർ പറഞ്ഞു.