കേരളം

kerala

ETV Bharat / state

'പിന്‍ഗാമി' വാര്‍ത്ത കുരുക്കായി ; എന്‍എസ്എസ് രജിസ്ട്രാര്‍ പിഎന്‍ സുരേഷിന്‍റെ രാജി സുകുമാരന്‍ നായരുമായുള്ള കടുത്ത ഭിന്നതയെ തുടര്‍ന്ന്

എൻഎസ്എസ് രജിസ്ട്രാർ പിഎൻ സുരേഷ് ഇന്നലെ തൽസ്ഥാനം രാജിവച്ചിരുന്നു. ജനറൽ സെക്രട്ടറിയുമായുണ്ടായ കടുത്ത അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമായത്

പിഎൻ സുരേഷ് തൽസ്ഥാനം രാജിവെച്ചു  nss registrar pn suresh resigns  nss registrar pn suresh  pn suresh resigns  pn suresh resignation  nss registrar  nss registrar resignation  nss general secretary g sukumaran nayar  എൻഎസ്എസ് രജിസ്ട്രാർ പി എൻ സുരേഷ്  പി എൻ സുരേഷ് രാജി  എൻഎസ്എസ് രജിസ്ട്രാർ പി എൻ സുരേഷ് രാജി  പി എൻ സുരേഷ് രാജിവച്ചു  ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ  പി എൻ സുരേഷിൽ നിന്ന് രാജി എഴുതിവാങ്ങി  പി എൻ സുരേഷിന്‍റെ രാജിക്ക് കാരണം  വ്യാജ വാർത്തകൾ പി എൻ സുരേഷ്  എൻഎസ്എസ്
പി എൻ സുരേഷ്

By

Published : Jan 9, 2023, 7:46 AM IST

കോട്ടയം : എൻഎസ്എസ് രജിസ്ട്രാർ പി എൻ സുരേഷ് രാജിവച്ചതിന് പിന്നിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായുള്ള കടുത്ത അഭിപ്രായഭിന്നത. ഇന്നലെ ചേർന്ന കൗൺസിൽ യോഗശേഷം പി എൻ സുരേഷിൽ നിന്ന് രാജി എഴുതിവാങ്ങുകയായിരുന്നുവെന്നാണ് വിവരം. മന്നം ജയന്തി ആഘോഷവേളയിൽ ഉദ്ഘാടകൻ ഡോ ശശി തരൂരും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും പി എൻ സുരേഷും നിൽക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതേത്തുടർന്ന് ജി സുകുമാരൻ നായരുടെ പിൻഗാമി പി എൻ സുരേഷാണെന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകി. ഇത് എൻഎസ്എസ് ഡയറക്‌ടർ ബോർഡംഗങ്ങൾക്കിടയിൽ അതൃപ്‌തിക്ക് കാരണമായി, തുടർന്നാണ് രാജി.

തെറ്റായ വാർത്തയെ തുടർന്നാണ് രാജിവച്ചതെന്ന് സുരേഷ് പ്രതികരിച്ചു. രജിസ്ട്രാറുടെ ചുമതല നിലവിൽ ജനറൽ സെക്രട്ടറി തന്നെ വഹിക്കും. ഇക്കാര്യത്തിൽ എൻഎസ്എസ് പ്രതികരിച്ചിട്ടില്ല. കേരള കലാമണ്ഡലം വൈസ് ചാൻസലറായിരുന്നു പിഎന്‍ സുരേഷ്. അഞ്ചുവർഷം മുമ്പാണ് അദ്ദേഹം എൻഎസ്എസ് രജിസ്ട്രാർ ആയി ചുമതലയേറ്റത്.

ABOUT THE AUTHOR

...view details