കേരളം

kerala

ETV Bharat / state

ആരാധനാലയങ്ങൾ തുറക്കുന്നില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍എസ്‌എസ് - എന്‍എസ്‌എസ്

ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ അനുമതി ഇനിയും ലഭ്യമാക്കാത്ത സര്‍ക്കാര്‍ നിലപാട് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്ന്‌ എന്‍എസ്‌എസ്

NSS opposes government's decision  not to "open places of worship"  ആരാധനാലയങ്ങൾ തുറക്കുന്നില്ല  സര്‍ക്കാര്‍ തീരുമാനം  സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍എസ്‌എസ്  എന്‍എസ്‌എസ്  കൊവിഡ് വ്യാപനം
ആരാധനാലയങ്ങൾ തുറക്കുന്നില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍എസ്‌എസ്

By

Published : Jun 16, 2021, 5:30 PM IST

കോട്ടയം: കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളുടെ പേരില്‍ ആരാധനാലയങ്ങള്‍ അടച്ചിടുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍എസ്‌എസ്. ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ അനുമതി ഇനിയും ലഭ്യമാക്കാത്ത സര്‍ക്കാര്‍ നിലപാട് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് എന്‍എസ്‌എസ് ആരോപിച്ചു.

also read:'ആപ്പ്' ഇല്ലാതെ മദ്യം, ജൂൺ 17 മുതല്‍ ഔട്ട്ലെറ്റുകള്‍ വഴി


രോഗവ്യാപന തോതിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് സോണുകളായി തിരിച്ചാണ് സര്‍ക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തുറക്കാവുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് ഓരോയിടത്തും വിശദമായി നല്‍കിയിട്ടുണ്ട് . മദ്യശാലകള്‍ വരെ തുറക്കാനാണ് തീരുമാനം .

പക്ഷെ ആരാധനാലയങ്ങളിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നതും നിയന്ത്രിതമായ തോതിലെങ്കിലും വിശ്വാസികളെ പ്രവേശിപ്പിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്നും എന്‍എസ്‌എസ് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details