കോട്ടയം : പെരുന്നയില്‍ നടക്കുന്ന മന്നം ജയന്തി ആഘോഷം ശശി തരൂര്‍ എംപി ഉദ്‌ഘാടനം ചെയ്യും. 146-ാമത് മന്നം ജയന്തി ആഘോഷത്തില്‍ ശശി തരൂർ മുഖ്യാതിഥിയാകുമെന്നുള്ള നോട്ടിസ് എൻഎസ്എസാണ് പുറത്തുവിട്ടത്. ശശി തരൂർ കേരള രാഷ്‌ട്രീയത്തിൽ സജീവമായതിനെ തുടർന്ന് അനുകൂലിച്ചും, പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങൾ ഉയരുമ്പോഴാണ് അദ്ദേഹത്തെ ക്ഷണിച്ചിരിക്കുന്നത് എന്നത് ഏറെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്.
തരൂരിന് പെരുന്നയിലേക്ക് 'റെഡ് കാര്‍പറ്റ്' വിരിച്ച് എന്‍എസ്എസ് ; 146-ാമത് മന്നം ജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്യും - പാണക്കാട്
ജനുവരി ഒന്ന് രണ്ട് തീയതികളില്‍ പെരുന്നയില്‍ നടക്കുന്ന 146-ാമത് മന്നം ജയന്തി ആഘോഷം ശശി തരൂര്‍ ഉദ്‌ഘാടനം ചെയ്യും
അതേസമയം അദ്ദേഹം നടത്തുന്ന ജില്ല പര്യടനങ്ങൾക്ക് അപ്രഖ്യാപിത വിലക്കുണ്ടായി എന്ന വിവാദങ്ങൾക്ക് പിന്നാലെ ശശി തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചിട്ട് ഏറെക്കാലമായി. മാത്രമല്ല കോണ്‍ഗ്രസിന്‍റെ എല്ലാ എതിര്‍പ്പുകളും അവഗണിച്ച് കഴിഞ്ഞദിവസം തരൂരിനെ പാണക്കാട് തറവാട്ടിലും സ്വീകരിച്ചിരുന്നു.
കൂടാതെ ഡിസംബര്‍ മൂന്നിന് കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പരിപാടിയിലും തരൂര്‍ പങ്കെടുക്കും. അന്ന് പാലായില്‍ കെ.എം ചാണ്ടി ഫൗണ്ടേഷന്‍റെ ചടങ്ങിന്‍റെ മുഖ്യാതിഥിയും ശശി തരൂരാണ്. പാലാ ബിഷപ്പാണ് ഈ ചടങ്ങിന്‍റെ ഉദ്ഘാടകന്‍. ഇതില്‍ നിന്നുതന്നെ തരൂരിന് ഇതര വിഭാഗങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് വ്യക്തമാകുന്നത്.