കേരളം

kerala

ETV Bharat / state

പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് എന്‍.എസ്.എസ് - exams should be postponed in kerala

ഭയം ഒഴിവാക്കാം വീടുകളില്‍ സുരക്ഷിതരാകാം എന്ന് പറയുമ്പോഴും പരീക്ഷക്കായി വിദ്യാർഥികൾ പോകുന്നതിനും തിരിച്ച് വീടുകളില്‍ എത്തുന്നതിനും സ്വീകരിക്കുന്ന മാർഗങ്ങൾ സുരക്ഷിതമല്ലെന്ന് എൻഎസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു.

പരീക്ഷകൾ മാറ്റിവയ്ക്കണം  സംസ്ഥാനത്തെ പരീക്ഷകൾ മാറ്റിവയ്ക്കണം  എൻഎസ്എസ് ജനറല്‍ സെക്രട്ടറി  സുകുമാരൻ നായർ  nss general secretary  exams should be postponed in kerala  sukumaran nair
പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് എൻഎസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ

By

Published : Mar 19, 2020, 12:58 PM IST

Updated : Mar 19, 2020, 2:50 PM IST

കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് എൻഎസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർ. ഭയം ഒഴിവാക്കാം വീടുകളില്‍ സുരക്ഷിതരാകാം എന്ന് പറയുമ്പോഴും പരീക്ഷക്കായി വിദ്യാർഥികൾ പോകുന്നതിനും തിരിച്ച് വീടുകളില്‍ എത്തുന്നതിനും സ്വീകരിക്കുന്ന മാർഗങ്ങൾ സുരക്ഷിതമല്ല. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് സംസ്ഥാനത്ത് നടത്തുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ അടിയന്തര നടപടി എടുക്കണമെന്ന് സുകുമാരൻ നായർ ആവശ്യപ്പെട്ടു.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരീക്ഷകൾ മാറ്റി വയക്കേണ്ട സാഹചര്യമില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. എം.ജി സർവകലാശാല അടക്കം പരീക്ഷകളില്‍ മാറ്റമില്ലെന്നും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിഷയത്തില്‍ സർക്കാർ ഇടപെടല്‍ ആവശ്യപ്പെട്ട് എൻഎസ്എസ് രംഗത്തെത്തിയത്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ നടത്തി വരുന്ന എല്ലാ നടപടികളും പൂർണമായും ഉൾക്കൊള്ളുന്നുവെന്നും സുകുമാരൻ നായർ പത്രക്കുറിപ്പിലൂടെ പറഞ്ഞു.

Last Updated : Mar 19, 2020, 2:50 PM IST

ABOUT THE AUTHOR

...view details