കോട്ടയം: തെരഞ്ഞെടുപ്പ് ദിനത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയിൽ വിശദീകരണവുമായി എൻഎസ്എസ്. പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് എൻഎസ്എസിന്‍റെ വിശദീകരണം.
സുകുമാരൻ നായരുടെ പ്രസ്താവന; വിശദീകരണവുമായി എൻഎസ്എസ് - NSS general secretary
സുകുമാരൻ നായര്‍ പറഞ്ഞതിൽ രാഷ്ട്രീയമില്ലെന്ന് എൻഎസ്എസ്.
സുകുമാരൻ നായരുടെ വിവാദ പ്രസ്താവന; വിശദീകരണവുമായി എൻഎസ്എസ്
ജനറൽ സെക്രട്ടറിയുടെ വാക്കുകൾ വളച്ചൊടിച്ചാണ് വിവാദം ഉണ്ടാക്കുന്നതെന്നാണ് എൻഎസ്എസിന്‍റെ പക്ഷം. അയ്യപ്പനുമായി ബന്ധപ്പെട്ട വിവാദം തുടങ്ങി വച്ചത് എൻഎസ്എസ് അല്ല. വിശ്വാസ പ്രശ്നത്തിൽ എൻഎസ്എസിന് നിലപാടുണ്ട്. അതിൽ അന്നും ഇന്നും മാറ്റമില്ല. വിശ്വാസ സംരക്ഷണത്തെ കുറിച്ച് എൻഎസ്എസ് പറഞ്ഞത് അയ്യപ്പന്‍റെ പേരിലാക്കിയത് പിണറായി വിജയന്‍റെ പ്രതികരണത്തെ തുടര്‍ന്നാണെന്നും സുകുമാരൻ നായര്‍ പറഞ്ഞതിൽ രാഷ്ട്രീയമില്ലെന്നും എൻഎസ്എസ് പറയുന്നു.