സർക്കാരിനെതിരെ എൻഎസ്എസ് വീണ്ടും രംഗത്ത്
ശബരിമല വിഷയത്തിൽ കാനം രാജേന്ദ്രനെ അനുകൂലിച്ച മുഖ്യമന്ത്രിയുടെ നിലപാട് എൻഎസ്എസിനെ പരോക്ഷമായി വിമർശിക്കുന്നതാണെന്നാണ് ആരോപണം.
കോട്ടയം: സർക്കാരിനെതിരെ വീണ്ടും എൻ.എസ്.എസ് രംഗത്തെത്തി. ശബരിമല വിഷയത്തിൽ സിപിഐ നിലപാടിനെ അനൂകൂലിച്ച മുഖ്യമന്ത്രിക്കെതിരെയാണ് എൻഎസ്എസ് രംഗത്തെത്തിയത്. വിശ്വാസികൾക്ക് സിപിഎമ്മിനോട് അവിശ്വാസമാണ്. വിഷയത്തിൽ സർക്കാരിന് സത്യസന്ധമായ നിലപാടില്ലെന്നും സർക്കാർ വിശ്വാസികളുടെ ഒപ്പമല്ലെന്നുമാണ് എൻഎസ്എസിന്‍റെ വിമർശനം. ശബരിമല വിഷയം അടഞ്ഞ അധ്യായമാണെന്നും പ്രശ്‌നം ചിലരുടെ മനസിൽ മാത്രമാണെന്നുമായിരുന്നു കാനം രാജേന്ദ്രന്‍റെ പ്രതികരണം. ഈ അഭിപ്രായത്തെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തെത്തിയതിനെ തുടർന്നായിരുന്നു എൻഎസ്എസിന്‍റെ വിമർശനം.