കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പരോക്ഷമായി വിമർശിച്ച് സുകുമാരൻ നായരുടെ എൻ.എസ്.എസ് പതാക ദിനത്തിലെ പ്രസംഗം. ജനങ്ങളെ ജാതീയമായി വേർതിരിച്ച് അധികാരവർഗം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നാണ് സുകുമാരൻ നായരുടെ പതാകദിന സന്ദേശത്തിലെ പ്രധാന ആരോപണം.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ വീണ്ടും എൻഎസ്എസ് - എൻഎസ്എസ് പതാക ദിനം
ജനങ്ങളെ ജാതീയമായി വേർതിരിച്ച് അധികാരവർഗം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നാണ് സുകുമാരൻ നായര്‍
എൻഎസ്എസ്
അവർണനെന്നും സവർണനെന്നും വേർതിരിച്ചു നേട്ടം കൊയ്യുകയാണ് രാഷ്ട്രീയ കക്ഷികൾ. അതിനാൽ സമുദായത്തിന്‍റെ പതാകദിനപ്രതിജ്ഞയ്ക്ക് പ്രസക്തിയേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പിലെ എൻഎസ്എസ് പരാമർശങ്ങളിലെ വിവാദങ്ങൾ പുകയുന്നതിനിടെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് എൻ.എസ്.എസ് വീണ്ടും രംഗത്തെത്തിയത്.
Last Updated : Oct 31, 2019, 5:15 PM IST