കോട്ടയം:മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ എൻഎസ്എസ്. ശബരിമല വിഷയത്തിൽ ഖേദം രേഖപ്പെടുത്തിയതിനെതിരെയാണ് എൻഎസ്എസ് രംഗത്തെത്തിയത്. കടകംപള്ളിക്ക് ആത്മാർഥതയുണ്ടെങ്കിൽ സത്യവാങ്മൂലം തിരുത്തി നൽകണമെന്ന് എൻഎസ്എസ് പറഞ്ഞു. കടകംപള്ളിയുടെ ഇപ്പോഴത്തെ പ്രസ്‌താവന ഏതു സാഹചര്യത്തിൽ ഉള്ളതാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും ഖേദം പ്രകടിപ്പിച്ചത് കൊണ്ട് ഈ പ്രശ്‌നം അവസാനിക്കുന്നില്ലെന്നും എൻഎസ്എസ് വ്യക്തമാക്കി.
മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ എൻഎസ്എസ് - കടകംപള്ളി സുരേന്ദ്രൻ വാർത്ത
കടകംപള്ളിയുടെ ഇപ്പോഴത്തെ പ്രസ്‌താവന ഏതു സാഹചര്യത്തിൽ ഉള്ളതാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് എൻഎസ്എസ്
മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ എൻഎസ്എസ്