കേരളം

kerala

ETV Bharat / state

കേരളം തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത് ഏറ്റവും മികച്ച രീതിയിലെന്ന് മന്ത്രി എംവി ഗോവിന്ദന്‍ - തൊഴിലുറപ്പ് പദ്ധതി കേരളം

സ്‌ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലും നാടിൻ്റെ പൊതുവായ വികസനത്തിലും ശ്രദ്ധേയമായ പങ്കാണ് തദ്ദേശ സ്ഥാപങ്ങൾ നൽകി വരുന്നതെന്ന് മന്ത്രി

NREGA minister mv govindhan kottayam  minister MV Govindhan  തൊഴിലുറപ്പ് പദ്ധതി കേരളം  മന്ത്രി എംവി ഗോവിന്ദന്‍
മന്ത്രി എംവി ഗോവിന്ദന്‍

By

Published : May 9, 2022, 10:40 AM IST

കോട്ടയം : ഗ്രാമീണ മേഖലയില്‍ സ്‌ത്രീകളുടെ സാമ്പത്തിക- സാമൂഹിക പുരോഗതി ഉറപ്പാക്കും വിധം ഏറ്റവും മെച്ചപ്പെട്ട രീതിയിലാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതെന്ന്
തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രകടനത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാര വിതരണവും പട്ടിക ജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് നൽകുന്ന ജില്ല പഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിലും നാടിൻ്റെ പൊതുവായ വികസനത്തിലും ശ്രദ്ധേയമായ പങ്കാണ് തദ്ദേശ സ്ഥാപങ്ങൾ നൽകി വരുന്നത്.

കോട്ടയം ജില്ല പഞ്ചായത്തിൻ്റെ നേതൃത്വത്ത്വൽ തദ്ദേശ സ്ഥാപനങ്ങൾ വികസന രംഗത്ത് അത്ഭുതകരമായ മുന്നേറ്റമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ളാലം ബ്ലോക്ക് പഞ്ചായത്തുo കടപ്ലാമറ്റം ഗ്രാമപഞ്ചായത്തുo ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരവും. ബ്ലോക്ക് പഞ്ചായത്തുകളിൽ ഉഴവൂരും വൈക്കവും ഗ്രാമ പഞ്ചായത്തുകളിൽ കടനാടും രാമപുരവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള പുരസ്കാരവും മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത് ഏറ്റവും മികച്ച രീതിയിലെന്ന് മന്ത്രി എംവി ഗോവിന്ദന്‍

ജില്ല പഞ്ചായത്തിന്‍റെ 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. പദ്ധതിയിൽ 250 വിദ്യാർഥികൾക്കാണ് ലാപ്ടോപ്പ് നൽകുന്നത്. കൊവിഡ്‌-പ്രളയ സഹായ പ്രവർത്തനങ്ങൾക്ക് വിവിധ പദ്ധതികൾക്കായി ഒരു കോടി രൂപയിലധികം സിഎസ്ആർ ഫണ്ടിൽ നിന്നും സഹായം ചെയ്‌ത നെസ്‌ലേ ഇന്ത്യ കോർപ്പറേറ്റ് അഫയേഴ്‌സ്‌ മാനേജർ ജോയി സ്‌കറിയയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി അധ്യക്ഷത വഹിച്ചു.

ABOUT THE AUTHOR

...view details