കോട്ടയം:അവാര്‍ഡ് നല്‍കണമെന്ന് ആരോടും അപേക്ഷിച്ചിട്ടില്ലെന്ന് 'മീശ' നോവലിസ്റ്റ് എസ്.ഹരീഷ്. ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് കരസ്ഥമാക്കിയതിന് ശേഷം ഉയര്‍ന്ന് വന്ന വിമര്‍ശനത്തെ കുറിച്ച് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാര്‍ഡ് നല്‍കുന്നതിനായി പുസ്‌തകം തെരഞ്ഞെടുക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത് ജൂറിയാണ്.
എന്‍റെ നോവലിന് അവാര്‍ഡ് നല്‍കി ഞാന്‍ അത് വാങ്ങി അത്ര മാത്രം. പുസ്‌തകം വായിക്കാത്തവരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾ മീശ നോവലിന്‍റെ ഉള്ളടക്കം ചർച്ച ചെയ്യുന്നതിനെ ദോഷകരമായി ബാധിച്ചുവെന്നും വിവാദങ്ങള്‍ ഉയര്‍ന്നത് പുസ്‌തകത്തിന്‍റെ വില്‍പന കൂട്ടിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
നോവലിന്‍റെ മറ്റ് ഭാഷകളിലെ വിവര്‍ത്തനങ്ങളാണ് പരിമിതികള്‍ നികത്തിയതെന്നും എസ്.ഹരീഷ് പറഞ്ഞു. വയലാർ അവാർഡ് ലഭിച്ചതിന് ശേഷവും തുടരുന്ന വിവാദങ്ങൾ പുസ്‌തകം വായിക്കാത്തവരാണ് സ്യഷ്‌ടിക്കുന്നത്. എല്ലാ ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകണമെന്നും ഒരു ഭാഷയും അടിച്ചേൽപ്പിക്കരുതെന്നും എസ്.ഹരീഷ് കൂട്ടിച്ചേര്‍ത്തു.