കോട്ടയം: പകല്‍ സമയങ്ങളില്‍ കറങ്ങി നടന്ന് മരണ വീടുകളില്‍ കയറി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അതിരമ്പുഴ ഭാഗത്തെ ഒരു വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷണം പോയ കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് കാഞ്ഞിരപ്പള്ളി പിണ്ണാക്കനാട് കാളകെട്ടി അമ്പാട്ട് ഫ്രാന്‍സിസ് (ചക്കര) (38) എന്നയാള്‍ പിടിയിലായത്.
മരണ വീടുകളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍ - ambattu francis arrested
പത്ര വാര്‍ത്തകള്‍ നോക്കി മരണ വീടുകളില്‍ പരിചിതനെ പോലെ കയറി ബന്ധുക്കള്‍ മാറുന്ന സമയത്ത് മോഷണം നടത്തിയ ശേഷം കടന്നു കളയുന്ന കുപ്രസിദ്ധ മോഷ്‌ടാവാണ് കോട്ടയത്ത് പിടിയിലായത്

പത്രവാര്‍ത്തകള്‍ നോക്കി മരണവീടുകളില്‍ പരിചിതനെ പോലെ കയറി ബന്ധുക്കള്‍ മാറുന്ന സമയത്ത് മോഷണം നടത്തിയ ശേഷം കടന്നു കളയുകയായിരുന്നു ഇയാളുടെ രീതി. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കോട്ടയം ഡിവൈ.എസ്.പി ആര്‍. ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ രാജേഷ് കുമാര്‍, എസ്.ഐമാരായ ദീപക്, ഷാജിമോന്‍, എ.എസ്.ഐമാരായ പ്രദീപ്, തോമസ് ടി വി, സിപിഒമാരായ സാബു മാത്യു, സ്മിജിത്ത് വാസവന്‍, രാജേഷ് ടിപി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മോഷ്ടിച്ച സ്വര്‍ണം ഇയാള്‍ കോട്ടയത്തുള്ള ജ്വല്ലറിയില്‍ വില്‍പന നടത്തിയിരുന്നതായും കണ്ടെത്തി. ഇയാള്‍ക്കെതിരെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ സമാനരീതിയില്‍ കേസുകളുണ്ട്.