വിലക്ക് ലംഘിച്ച് കുർബാന നടത്തിയ പള്ളിക്ക് നോട്ടീസ് - kottayam latest news
കുര്‍ബാനയില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തതിനാലാണ് പള്ളിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
വിലക്ക് ലംഘിച്ച് കുർബാന നടത്തിയ പള്ളിക്ക് നോട്ടീസ്
കോട്ടയം:കൊവിഡ് 19 പശ്ചാത്തലത്തില്‍ വിലക്ക് ലംഘിച്ച് കുർബാന നടത്തിയ തലയോലപ്പറമ്പ് സെൻറ് ജോർജ്ജ് പള്ളിക്ക് നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് നൽകിയത്. കുര്‍ബാനയില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തതിനാലാണ് പള്ളിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ജില്ലയിൽ മതപരമായ ചടങ്ങുകൾക്ക് ഉൾപ്പെടെ ആളുകൾ കൂടുന്നത് നിരോധിച്ച് നേരത്തെ കലക്‌ടർ ഉത്തരവിറക്കിയിരുന്നു.