കേരളം

kerala

ETV Bharat / state

'മന്ത്രിസഭ രാഷ്‌ട്രീയ അയിത്തം ഒഴിവാക്കണം'; വില്ലേജ് ഓഫിസ് ഉദ്‌ഘാടനത്തിന് ക്ഷണിച്ചില്ല, മന്ത്രിയോട് തട്ടിക്കയറി ബിജെപി നേതാവ് - റവന്യു മന്ത്രി കെ രാജന്‍

ആനിക്കാട് സ്‌മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനത്തിന് ബിജെപി ജനപ്രതിനിധികളെ ക്ഷണിക്കാത്തതിന് ബിജെപി മധ്യമേഖല പ്രസിഡന്‍റ് എന്‍ ഹരിയാണ് രോഷ പ്രകടനം നടത്തിയത്

BJP Leader N hari protest  not invited bjp representative N hari protest  മന്ത്രിസഭ രാഷ്‌ട്രീയ അയിത്തം ഒഴിവാക്കണം എന്‍ ഹരി  വില്ലേജ് ഓഫിസ്  മന്ത്രിയോട് തട്ടിക്കയറി ബിജെപി നേതാവ്  ആനിക്കാട് സ്‌മാര്‍ട്ട് വില്ലേജ് ഓഫിസ്  ആനിക്കാട് സ്‌മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്‌ഘാടനം  Anikkad Smart Village Office Inauguration  റവന്യു മന്ത്രി കെ രാജന്‍
'മന്ത്രിസഭ രാഷ്‌ട്രീയ അയിത്തം ഒഴിവാക്കണം'; വില്ലേജ് ഓഫിസ് ഉദ്‌ഘാടനത്തിന് ക്ഷണിച്ചില്ല, മന്ത്രിയോട് തട്ടിക്കയറി ബിജെപി നേതാവ്

By

Published : Nov 18, 2022, 5:03 PM IST

കോട്ടയം:ആനിക്കാട് സ്‌മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനത്തിന് ബിജെപി ജനപ്രതിനിധികള്‍ക്ക് ക്ഷണമില്ലാത്തതിനെതിരെ പ്രതിഷേധം. റവന്യു മന്ത്രി കെ രാജന്‍ വേദിയിലിരിക്കെ മുന്‍പില്‍ ചെന്ന് ബിജെപി മധ്യമേഖല പ്രസിഡന്‍റ് എന്‍ ഹരി രോഷം പ്രകടിപ്പിച്ചു. ബിജെപിയുടെ ഒരു ജനപ്രതിനിധിയെ പോലും സംസ്ഥാന സര്‍ക്കാരിന്‍റെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നില്ല. മന്ത്രിസഭ രാഷ്‌ട്രീയ അയിത്തം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി കെ രാജനോട് തട്ടിക്കയറി ബിജെപി നേതാവ് എന്‍ ഹരി

ഇന്ന് രാവിലെയാണ് സംഭവം. ബാക്കിയുള്ള പഞ്ചായത്തുകളിലെ പ്രതിനിധികളെ പോലും പങ്കെടുപ്പിക്കുമ്പോള്‍ തങ്ങളുടെ പാര്‍ട്ടിക്കാരായ ജനപ്രതിനിധികളെ മാത്രം പരിപാടികളില്‍ പങ്കെടുപ്പിക്കുന്നില്ല. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇങ്ങനെ ചെയ്‌താല്‍ എന്തായിരിക്കും എല്‍ഡിഎഫിന്‍റെ പ്രതികരണമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, നിയമസഭയിൽ പ്രാതിനിധ്യമുള്ള പാർട്ടികളുടെ പ്രതിനിധികളെ ക്ഷണിക്കുകയാണ് പ്രോട്ടോക്കോളെന്ന് ജില്ല ഭരണകൂടം വിശദീകരണം നല്‍കി.

ABOUT THE AUTHOR

...view details